നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്സ്മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, അടുത്ത കാലത്ത് വന്നിരുന്ന ന്യൂസ് ആണ് സൗഭാഗ്യ വിവാഹിത ആകാൻ പോകുന്നു എന്നത്, സുഹൃത് അർജുൻ സോമ ശേഖറുമായിട്ടണ് വിവാഹം ഉറപ്പിച്ചത്.
അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം കണ്ടതോടെയാണ് ആരാധകര്‍ക്ക് സംശയം വന്നത്.പിന്നാലെ വിവാഹത്തിനുള്ള സൂചനകളെല്ലാം നല്‍കിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന കാര്യം സൗഭാഗ്യ തന്നെ അറിയിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ഭാവി വരനായ അര്ജുന് സോമശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിവാഹത്തെ കുറിച്ച്
താരപുത്രി ആരാധകരെ അറിയിച്ചത്. ഒപ്പം തനിക്ക് എന്താണോ വേണ്ടത്, അത് കണ്ടെത്തി തരുന്ന അമ്മയ്ക്ക് നന്ദിയും പറഞ്ഞിരിക്കുകയാണ്.
അന്തരിച്ച അഭിനേതാവും നര്‍ത്തകനുമായ രാജാറാമിന്റെയും നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെയും മകളാണ് സൗഭാഗ്യ. മാത്രമല്ല മലയാള സിനിമയിലെ പ്രിയപ്പെട്ട മുത്തശ്ശി സുഭ
ലക്ഷ്മിയുടെ ചെറുമകള്‍ കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം എപ്പോഴാണെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. അധികം വൈകാതെ തന്നെ വിവാഹമുണ്ടെന്നാണ് അറിയുന്നത്.