കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നും നിന്നും കൊച്ചിയിൽ എത്തിയ 42 പേരെ നിരീക്ഷണത്തിലാക്കി. നിരീക്ഷണ ഫലം പുറത്ത് വരുന്ന വരെ ഇവർ ആശുപത്രിയിൽ തന്നെ ആയിരിക്കും . ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയത്. ഖത്തര്‍ എയെര്വെയ്സില് കൊച്ചിയിലേക്കെത്തിയ ഇവരുടെ രക്ത സാമ്ബിളുകള്‍ എടുത്ത് പരിശോധിക്കും. ഇറ്റലിയില്‍ നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനില്‍ വയ്ക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നും പെൺകുട്ടി വീട്ടിലേക്ക് എത്തിയത് ട്രെയിനിൽ ആണ് വീട്ടിൽ എത്തിയതെന്ന് റിപ്പോർട്ട് വരുന്നുണ്ട്. പെൺകുട്ടി ഇപ്പോൾ കൊല്ലം പാരിപ്പള്ളി ഹോസ്പിറ്റലിൽ നിരീക്ഷണത്തിലാണ്.
അതിനിടയില്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുമായി ബന്ധപ്പെട്ട 5 പേര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. റാന്നി സ്വദേശികള്‍ സന്ദര്‍ശനത്തിനെത്തിയ പുനലൂരിലെ ബന്ധുവീട്ടിലെ മൂന്ന് പേര്‍ക്കും അവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും വൈറസ് ബാധയില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കോവിഡ് ലക്ഷണങ്ങളോടെ അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. റാന്നി സ്വദേശികളായ ഇരുവരും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധിതരുമായി നേരിട്ട ബന്ധമുള്ളവരാണ് അമ്മയും കുഞ്ഞും.