സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി, അവിടെ കാത്തിരുന്നത് മറ്റൊന്ന് !

padmapriya life story
padmapriya life story

മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്ത പത്മപ്രിയ ഇപ്പോൾ അമേരിക്കയിൽ ഭർത്താവിനൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിച്ച് കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ തന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് താരം ഇടയ്ക്ക് എത്തുകയും ചെയ്തിരുന്നു. അമേരിക്ക ശരിക്കും തന്നെ വ്യക്തിപരമായി സ്വാധീനിച്ചെന്നാണ് പദ്മപ്രിയ പറയുന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ കുറച്ച് ഗ്ലാമറസ് വേഷങ്ങൾ ധരിച്ച് അഭിനയിക്കണമെന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. അന്ന് അത് നടന്നില്ല. ഇപ്പോഴാണ് ആ ആഗ്രഹങ്ങൾ എല്ലാം ഞാൻ നിറവേറ്റുന്നത്. പക്ഷെ സിനിമയിൽ അല്ല, പകരം ജീവിതത്തിൽ ആണ് ഇത്തരം വസ്ത്രങ്ങൾ തന്റെ ഇഷ്ടത്തിന് അനുസരിച്ച് ധരിക്കാൻ തനിക്ക് സ്വാതന്ത്രം കിട്ടിയത്. നമ്മൾ നമ്മുടെ നാട്ടിൽ ജീവിച്ച ജീവിത രീതിയെ അല്ല ഇവിടെ. തികച്ചും മറ്റൊരു ലോകം തന്നെയാണ് ഇവിടം എന്നും താരം പറഞ്ഞു.

ഇപ്പോൾ താൻ സിനിമയിൽ എത്തിയതും തന്റെ ഇപ്പോഴത്തെ ജീവിതവുമെല്ലാം എങ്ങനെയാണെന്ന് തുറന്ന് പറയുകയാണ് താരം. എംബിഎ കഴിഞ്ഞ് ബിസിനസ് കണ്‍സള്‍ട്ടന്റായി ജോലി നോക്കുമ്പോഴായിരുന്നു ബ്ലെസി സാറിന്റെ ചിത്രത്തിലേക്ക് എനിക്ക് അവസരം ലഭിക്കുന്നത്. നല്ല ജോലി കളഞ്ഞിട്ട് സിനിമയ്ക്ക് പുറകെ പോകണോ എന്ന് അച്ഛനും അമ്മയും ചോദിച്ചിരുന്നു. എന്നാൽ എന്റെ ജീവിതത്തിൽ എനിക്ക് ഇഷ്ട്ടപെട്ട കാര്യങ്ങൾ ചെയ്യാനും തീരുമാനം എടുക്കാനുള്ള സ്വാതന്ത്രം അവർ തന്നിരുന്നു. അങ്ങനെ ഞാൻ രണ്ടു കുട്ടികളുടെ അമ്മയായി മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിൽ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. മുതിർന്നവേഷത്തിൽ എത്തിയത് കൊണ്ട് തന്നെ പ്രായത്തിനേക്കാൾ മുതിർന്ന കഥാപാത്രങ്ങൾ ആണ് പിന്നീട് അവതരിപ്പിക്കേണ്ടി വന്നത്.

Padmapriya about USA
Padmapriya about USA

ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ സോഷ്യല്‍ എന്റര്‍പ്രണേഴ്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ചതോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത് അങ്ങോട്ടേക്ക് പോയി. പഠനത്തിന്റെ ആവശ്യത്തിനായി ആണ് ഞാൻ അങ്ങോട്ട് പോയതെങ്കിലും അവിടെ എന്നെ കാത്ത് വലിയ ഒരു സർപ്രൈസ് ഉണ്ടായിരുന്നു. ആ സർപ്രൈസ് ആയിരുന്നു ജാസ്മിൻ ഷാ. അവിടെ വെച്ച് പരിചയപ്പെട്ട ഞങ്ങൾ 2014 നവംബര്‍ 12ന് വിവാഹിതർ ആക്കുകയായിരുന്നു. എല്ലാവരും പറയും വിവാഹശേഷം ഉത്തരവാദിത്വം കൂടുതൽ ആണ് വിവാഹം കഴിഞ്ഞാൽ എന്ന്. എന്നാൽ എനിക്ക് നേരെ തിരിച്ചാണ് തോന്നിയത്. എന്റെ ഉത്തരവാദിത്വങ്ങൾ കുറഞ്ഞതായി ആണ് എനിക്ക് തോന്നുന്നത്. കാരണത്തെ അച്ഛനെയും അമ്മയെയും കൂടാതെ എന്റെ കാര്യങ്ങൾ നോക്കാൻ ഒരാളെ കൂടി ജീവിതത്തിൽ കിട്ടിയിരിക്കുകയല്ലേ.