പത്തു പന്ത്രണ്ടു കൊല്ലമായി സിനിമയുടെ അരികുപറ്റി ജീവിക്കുന്ന ഒരു മനുഷ്യനാണ്!

വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് മിഷൻ സി. ചിത്രത്തിൽ  കമാൻഡോയുടെ വേഷത്തിലാണ് കൈലാഷ് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പോസ്റ്റർ റിലീസിന് തൊട്ട് പിന്നാലെ…

Reshmi r nair about kailash

വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആണ് മിഷൻ സി. ചിത്രത്തിൽ  കമാൻഡോയുടെ വേഷത്തിലാണ് കൈലാഷ് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പോസ്റ്റർ റിലീസിന് തൊട്ട് പിന്നാലെ വലിയ രീതിയിൽ ഉള്ള ട്രോളുകൾ ആണ് കൈലാഷിന് എതിരെ വന്നു കൊണ്ടിരിക്കുന്നത്. ഈ ട്രോളുകൾ എതിർത്ത് കൊണ്ട് ചിത്രത്തിന്റെ സംവിധായകൻ വിനോദ് എത്തിയിരുന്നു. വളരെ കഷ്ട്ടപെട്ടിട്ടാണ് ഒരു ബാക്ഗ്രൗണ്ടും ഇല്ലാതെ സ്വന്തം കഴിവ് കൊണ്ട് മാത്രമാണ് അദ്ദേഹം സിനിമയി വന്നതെന്നും എന്നാൽ ഈ ട്രോളുകൾ അദ്ദേഹത്തിന്റെ കരിയറിനെ തന്നെ ഇല്ലാതാക്കുന്ന വിധത്തിൽ ഉള്ളതാണെന്നുമാണ് വിനോദ് പറഞ്ഞത്. ഇപ്പോഴിതാ മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായരും കൈലാഷിനെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് രശ്മി കൈലേഷിന് പിന്തുണ അറിയിച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം,

Mission C
Mission C

മലയാള സിനിമാ നടൻ കൈലാഷ് ഒരു ഗംഭീര നടനാണ് എന്നൊന്നും എനിക്കഭിപ്രായമില്ല പക്ഷെ അയാൾ ഏതെങ്കിലും തന്ത നടന്റെ മോൻ നടനായി ജനിച്ചു എന്നതുകൊണ്ട് പ്രിവിലേജ് മൂത്തു പഴുത്തു നടനായ ആളല്ല. സാധാരണ ചുറ്റുപാടിൽ നിന്നും സ്വന്തം കഴിവുകൾ മാത്രം കൈമുതലായി കൊണ്ട് വന്നു പത്തു പന്ത്രണ്ടു കൊല്ലമായി സിനിമയുടെ അരികുപറ്റി ജീവിക്കുന്ന ഒരു മനുഷ്യനാണ് . അയാളുടെ അഭിനയത്തെ വിമർശിക്കാം സിനിമകളെ വിമർശിക്കാം അരിച്ചാക്കിൽ പട്ടാള യൂണിഫോമിട്ടു കമാൻഡോ ഓപ്പറേഷൻ നടത്തുന്നതൊക്കെ ഹീറോയിസമായി കണ്ടു കയ്യടിക്കുന്ന മലയാള സിനിമാ പ്രേക്ഷകർക്ക് കൈലാഷ് ഒരു ഹീറോ പരിവേഷമുള്ള കമാൻഡോ നായക വേഷം ചെയ്യുന്നു എന്നത് പോസ്റ്ററിൽ തന്നെ പരിഹാസമാകുന്നത് ക്രൂരത മാത്രമല്ല പ്രിവിലേജ് ഇല്ലാത്തവനോടുള്ള വിവേചനം കൂടിയാണ് .