മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരിച്ച മോഹൻലാൽ-ബ്ലെസി കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രം ആയിരുന്നു തന്മാത്ര. മോഹൻലാലിന്റെ മാത്രമല്ല ബ്ലെസ്സിയുടെയും സിനിമ ജീവിതത്തിൽ ഏറെ പ്രശംസ ചിത്രം നേടിക്കൊടുത്തിരുന്നു. ചിത്രത്തിൽ നായികയായി എത്തിയത് മീര വാസുദേവ് ആണ്. തെന്നിന്ത്യൻ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചെങ്കിലും തന്മാത്രയിൽ കൂടിയാണ് മീര മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യം ചിത്രത്തിൽ തന്നെ മീര മലയാള സിനിമ പ്രേഷകരുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിൽ നായകന മോഹൻലാലും നായികയായ മീര വാസുദേവും വിവസ്ത്രരായി അഭിനയിച്ചിരുന്നു. ഇപ്പോൾ ആ രംഗത്തിൽ അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് മീര.
തന്മാത്രയുടെ കഥയുമായി ബ്ലെസി പല മുൻനിര നായികമാരെയും സമീപിച്ചെങ്കിലും ഈ രംഗം ഉള്ളതിനാൽ അവരെല്ലാം വിസമ്മതിക്കുകയായിരുന്നു. എന്നാൽ ആ രംഗം ചിത്രത്തിൽ വളരെ അത്യാവിശം ഉള്ളത് ആയത് കൊണ്ട് അത് ഒഴിവാക്കാനും ബ്ലെസി തയാറായിരുന്നില്ല. മുന്‍നിര അഭിനേത്രികള്‍ വേണ്ടെന്ന് വെച്ച ആ കഥാപാത്രത്തെ ഏറ്റെടുക്കാനുള്ള ധൈര്യം കാണിച്ചത് മീര വാസുദേവാണ്. ആ രംഗങ്ങൾ ചെയ്യാൻ മോഹൻലാൽ സമ്മതിച്ചു എന്ന് അറിഞ്ഞപ്പോൾ മീരയും ഓക്കേ പറയുകയായിരുന്നു. കാരണം മോഹൻലാലിനെ പോലെ ഉള്ള ഒരു താരം ചിത്രത്തിന് വേണ്ടി അങ്ങനെ അഭിനയിക്കണം എങ്കിൽ അത് അത്ര നല്ല ചിത്രം ആയിരിക്കുമെന്ന് മീരയ്ക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ ആ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് മീര ബ്ലസിയോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. ആ രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത് ചിലരെ ആ മുറിയിൽ നിന്ന് ഒഴിവാക്കണം എന്ന്. ബ്ലെസി അതിനു സമ്മതിച്ചതോടെ മീരയും ചിത്രത്തിന് ഓക്കേ പറഞ്ഞു.
അങ്ങനെ ആ കിടപ്പറ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് സംവിധായകനായ ബ്ലസി, അസോസിയേറ്റ് ക്യാമറാമാന്, മോഹന്‍ലാല്‍, മോഹന്‍ലാലിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ്, തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് തുടങ്ങിയവർ മാത്രമായിരുന്നു ആ മുറിയിൽ ഉണ്ടായിരുന്നത്. തന്റെ ആവശ്യപ്രകാരം മറ്റുള്ളവരെ ബ്ലെസി അവിടെ നിന്നും മാറ്റി നിർത്തുകയായിരുന്നുവെന്നും മീര പറഞ്ഞു. അങ്ങനെ ഒരു കഥാപാത്രം ചെയ്തതിൽ തനിക്ക് ഇപ്പോഴും അഭിമാനം ഉണ്ടെന്നും മീര പറഞ്ഞു. മുന്‍നിര താരങ്ങള്‍ വേണ്ടെന്ന് വെച്ച കഥാപാത്രത്തെ മീര ഏറ്റെടുത്തപ്പോള്‍ അത് ബോക്സോഫീസില്‍ ഗംഭീര വിജയമായി മാറുകയായിരുന്നു. തന്മാത്രയിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. മീരയുടെ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.