ദയവ് ചെയ്തു ഇതിൽ നിന്ന് ഞങ്ങളെ ഒന്ന് മോചിപ്പിക്കണം, സൂര്യയുടെ അമ്മയുടെ ശബ്ദ സംഭാഷണം പുറത്ത്!

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന രണ്ടു ചിത്രങ്ങൾ ആണ് സൂര്യയുടെയും മണികുട്ടന്റേയും പാസ്സ്പോർട്ടിന്റെ കോപ്പി. ഇരുവരുടെയും പ്രായം തെളിയിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്‌ഷ്യം. സൂര്യ മണിക്കുട്ടനെക്കാൾ പ്രായത്തിൽ മൂത്തതാണെന്നും…

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന രണ്ടു ചിത്രങ്ങൾ ആണ് സൂര്യയുടെയും മണികുട്ടന്റേയും പാസ്സ്പോർട്ടിന്റെ കോപ്പി. ഇരുവരുടെയും പ്രായം തെളിയിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്‌ഷ്യം. സൂര്യ മണിക്കുട്ടനെക്കാൾ പ്രായത്തിൽ മൂത്തതാണെന്നും മണിക്കുട്ടൻ സൂര്യയേക്കാൾ പ്രായത്തിൽ മൂത്തതാണെന്നും എല്ലാം പറഞ്ഞുകൊണ്ടാണ് പാസ്സ്പോർട്ടിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥ പാസ്സ്‌പോർട്ട് അല്ലെന്നും ഇത് വ്യാജമായി ആരോ എഡിറ്റ് ചെയ്തത് ആണെന്നും പറഞ്ഞുകൊണ്ട് മണികുട്ടന്റെ വീട്ടുകാർ രംഗത്ത് വന്നിരുന്നു. മണികുട്ടന് 39 വയസ്സ് കാണിച്ച് കൊണ്ടാണ് വ്യാജ പാസ്സ്‌പോർട്ട് പ്രചരിക്കുന്നത്. ഈ മാമനെ ആണോ സൂര്യ ചേച്ചി പ്രണയിക്കുന്നത് എന്ന തലക്കെട്ടോടെയാണ് സൂര്യ ആർമി പേജുകളിലും ഗ്രൂപ്പുകളിലും പാസ്സ്പോർട്ടിന്റെ ചിത്രം എത്തിയിരിക്കുന്നത്. എന്നാൽ വ്യാജ പാസ്സ്പോർട്ടിന്റെ കോപ്പി സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കുന്നവർ നിയമപരമായി നേരിടുമെന്ന് പറഞ്ഞു മണികുട്ടന്റെ വീട്ടുകാർ രംഗത്ത് വന്നിരിക്കുകയാണ്. ഈ വിഷയത്തിൽ സൂര്യയുടെ ‘അമ്മ നടത്തുന്ന ഒരു ശബ്‌ദ സംഭാഷണം ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

രണ്ടു ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ സൂര്യയ്ക്ക് മണിയേക്കാൾ പ്രായം ഉണ്ടെന്നും മണിക്ക് സൂര്യയേക്കാൾ പ്രായമുണ്ടെന്നും ഒക്കെയുള്ള ചർച്ചകൾ ആണ് നടക്കുന്നത്. സൂര്യയ്ക്ക് മണിയേക്കാൾ പ്രായം ഉണ്ടെങ്കിലും മണിക്ക് സൂര്യയേക്കാൾ പ്രായം ഉണ്ടെങ്കിലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. ഇതിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം എന്നാണു എനിക്ക് അറിയാത്തത്. കാരണം ഞങ്ങളുടെ മകളുടെ പ്രായം എന്താണെന്നു ഞങ്ങൾക്ക് അറിയാം. ഇപ്പോൾ സോഷ്യൽ മീഡിയ തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്തിനാണ് ഇങ്ങനെയുള്ള വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്? മണികുട്ടന്റെ വീട്ടുകാർ ഇതിന്റെ നിയമപരമായി നേരിടുമെന്ന് കേട്ട്. ഞങ്ങളും നിയമത്തിന്റെ വഴിയേ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇനിയെങ്കിലും ഉപദ്രവിക്കാതെ ഞങ്ങളെ ഒന്ന് ജീവിക്കാൻ അനുവദിക്കൂ എന്നാണു സൂര്യയുടെ ‘അമ്മ പറഞ്ഞത്.

നിരവധി പേരാണ് ഇവർക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇതൊന്നും നിങ്ങൾ കാര്യം ആക്കണ്ട എന്നും, രണ്ടു ദിവസത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കു എന്നും പറയുന്നവർ പറയട്ടെ, സത്യം നമുക്ക് അറിയാമല്ലോ എന്നൊക്കെയാണ് ആരാധകരുടെ ഭാഗത്ത് നിന്ന് വരുന്ന കമെന്റുകൾ.