പോലിസ് ഉദ്യോഗസ്ഥ തൊട്ട് രാജ്യം ഭരിക്കുന്നവർ വരെ കാൽ തൊട്ട് വന്ദിച്ച് നിൽക്കുമ്പോൾ!

ജബീനാ ഇർഷാദ് എന്ന യുവതി അമൃതാനന്ദമയിയെ കുറിച്ച് എഴുതിയ കുറിപ്പാണു ഇപ്പോൾ ഫേസ്ബുക്കിൽ ശ്രദ്ധ നേടുന്നത്. അമൃതാനന്ദമയിയെ വിമർശിച്ച് കൊണ്ടുള്ള കുറിപ്പിൽ തങ്ങളുടെ അഭിപ്രായം രേഖപെടുത്തികൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കുറിപ്പ് വായിക്കാം, അമൃതാനന്ദമയി…

ജബീനാ ഇർഷാദ് എന്ന യുവതി അമൃതാനന്ദമയിയെ കുറിച്ച് എഴുതിയ കുറിപ്പാണു ഇപ്പോൾ ഫേസ്ബുക്കിൽ ശ്രദ്ധ നേടുന്നത്. അമൃതാനന്ദമയിയെ വിമർശിച്ച് കൊണ്ടുള്ള കുറിപ്പിൽ തങ്ങളുടെ അഭിപ്രായം രേഖപെടുത്തികൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കുറിപ്പ് വായിക്കാം,

അമൃതാനന്ദമയി ആശ്രമത്തില്‍ ജീവനൊടുക്കൽ(?) തുടർക്കഥയാവുന്നു. ഫിന്‍ലന്‍ഡ് സ്വദേശിനി ക്രിസ എസ്റ്റര്‍നെ യാണ് ഇന്നലെ വൈകിട്ട് 4.30ന് ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജൂണിലാണ് മഠത്തിൽ വെച്ച് ബ്രിട്ടീഷുകാരി സ്റ്റെഫേഡ്‌സിയോന ആത്മഹത്യ ചെയ്തത് അതിന് മുമ്പ് ജപ്പാന്‍ സ്വദേശി ഓഷി ഇജി അയർലന്റ് സ്വദേശി ലിഗ തുടങ്ങി നിരവധി ദുരൂഹ മരണങ്ങൾ നടന്നിട്ടും ആൾദൈവത്തിന്റെ കാൽ തൊട്ട് വന്ദിച്ചു തുടങ്ങുന്ന അന്വേഷണങ്ങൾ എങ്ങുമെത്താറില്ല. തിരുവനന്തപുരം വെള്ളാണി അമൃത ശില്‍പകലാക്ഷേത്രത്തിലെ ബ്രഹ്മചാരി ആയിരുന്ന കൊല്ലം തേവന്നൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ ആശ്രമത്തിൽ താൻ നേരിട്ട പീഡനം പോലിസ് അധികാരികളെയും പത്രക്കാരെയും അറിയിച്ച ശേഷം ആത്മഹത്യ ചെയ്തതിനെ കുറിച്ചോ, മഠത്തിൽ വെച്ച് ആക്രമിക്കപ്പെടുകയും പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ച് കൊല്ലപ്പെട്ട ബിഹാറിലെ ഗയ സ്വദേശിയായ സത്‌നാം സിങ്ങിന്റെ മരണത്തെ കുറിച്ചോ പിന്നീട് ഒരന്വേഷണവും നടന്നിട്ടില്ല.

അമേരിക്കന്‍ പൗരനായ മാരിയോ സപ്പോട്ടോ പോള്‍ എന്ന മുപ്പത്തിയേഴുകാരനെ ഇരുകൈകളും ബന്ധിച്ച് ആന്തരികാവയവങ്ങള്‍ വരെ തകര്‍ന്നുപോയിരിക്കുന്ന തരത്തില്‍ മര്‍ദ്ദിച്ച് പാതിജീവനാക്കിയതും കൊടുങ്ങല്ലൂരിലെ നാരായണന്‍കുട്ടി മഠത്തിലെ ആളുകളാല്‍ കൊലചെയ്യപ്പെട്ടതും എല്ലാം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു. 20 ലേറെ വർഷം ആൾദൈവത്തെ നിഴൽ പോലെ പിന്തുടർന്ന ഗെയ്ല്‍ ട്രെയ്ഡ്‌വെല്‍ Holly Hell വിശുദ്ധ നരകം എന്ന് വിശേഷിപ്പിച്ച ആ ആശ്രമത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന ധാരാളം വിവരങ്ങൾ പുറത്തു വന്നിട്ടും ഒരന്വേഷണവും നടന്നിട്ടില്ല നടക്കുകയുമില്ല എന്നതാണ് വാസ്തവം. ഗെയ്ൽ ട്രെയ്ഡ്‌വെല്‍ “അക്രമാസക്തയായ സ്ത്രീ” എന്ന് വിശേഷിപ്പിച്ച ആൾ ദൈവത്തിന്റെ മുന്നിൽ അന്വേഷണത്തിന് പോയ പോലിസ് ഉദ്യോഗസ്ഥ തൊട്ട് രാജ്യം ഭരിക്കുന്നവർ വരെ കാൽ തൊട്ട് വന്ദിച്ച് നിൽക്കുമ്പോൾ വിശുദ്ധ നരകത്തിലെ അവിശുദ്ധ മരണങ്ങൾ ദുരൂഹമായി തുടർന്നുകൊണ്ടേയിരിക്കും.