വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. ഇസഹാക്ക് വന്നതിൽ പിന്നെ ചാക്കോച്ചന്റെ ലോകം കുഞ്ഞു ആണെന്ന് തന്നെ പറയാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചാക്കോച്ചനെക്കാൾ കൂടുതൽ ആരാധകർ ഉള്ളത് ഇസഹാക്കിന് ആണ്. ഇപ്പോഴും മകന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രിയയും കുഞ്ചാക്കോ ബോബനും എത്താറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
ഒരുപാട് കാത്തിരുന്നു ആണ് ഞങ്ങൾക്ക് ഇസഹാക്കിനെ കിട്ടിയത്. മകൾ ആയിരിക്കും എന്നായിരുന്നു ഞങ്ങൾ എല്ലവരും കരുതിയിരുന്നത്. അത് കൊണ്ട് പെൺകുട്ടിക്കുള്ള പേര് ആയിരുന്നു കണ്ടുപിടിച്ച് വെച്ചിരുന്നത്. എന്നാൽ ജനിച്ചത് മകൻ ആയപ്പോൾ പേരിനെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു. പ്രിയ ആണ് ഇസഹാഖ് എന്ന പേര് കണ്ടുപിടിച്ചത്. ആ പേരിനു ഒരു പ്രത്യേകത കൂടി ഉണ്ട്. ബൈബിളിൽ പറയുന്ന പോലെ എബ്രഹാമിന്റെയും സാറായുടെയും വളരെ വൈകിയുണ്ടായ കുട്ടിക്ക് അവർ ഇട്ട പേരാണ് ഇസഹാക്ക്. അങ്ങനെ ആണ് അവനു ഇസഹാഖ് എന്ന് ഞങ്ങൾ പേരിട്ടത്. പ്രിയയുടെ അച്ഛന്റെ ‘അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഇത്രയും വര്ഷം അമ്മാമ്മയുടെ പ്രാർത്ഥന മുഴുവൻ തന്റെ കൊച്ചുമകൾക്ക് ഒരു കുഞ്ഞു ജനിക്കണെ എന്നായിരുന്നു.
ഇപ്പോൾ വർഷങ്ങൾ കാത്തിരുന്നു ഒരു കുഞ്ഞിനെ ദൈവം തന്നു. എന്നാൽ ഇപ്പോൾ പുള്ളിക്കാരിയുടെ മുഴുവൻ പ്രാർത്ഥനയും ആഗ്രഹവും എന്റെ കൊച്ചുമകൾക്ക് ഒരു പെണ്കുഞ്ഞു കൂടി ജനിക്കാൻ എന്നാണ്. ആ ആഗ്രഹം നടക്കാൻ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന എന്നും കുഞ്ചക്കോ ബോബൻ പറഞ്ഞു. ഏറെ നാൾ കാത്തിരുന്നു ഉണ്ടായ കുഞ്ഞാണ് ചാക്കോച്ചനും പ്രിയയ്ക്കും ഇസഹാഖ്. ഇവരെ പോലെ തന്നെ സിനിമ താരങ്ങൾക്കും ഇസഹാക്കിനോട് പ്രത്യേക സ്നേഹമാണ് ഉള്ളത്. താരങ്ങൾ ഒക്കെ ഇസഹാഖിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.