രാവിലെ ഹിന്ദു വധുവും വൈകിട്ട് ക്രിസ്ത്യൻ വധുവും, വിവാഹത്തെ കുറിച്ച് എലീന!

മിനിസ്ക്രീൻ പ്രേഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് എലീന പടിക്കൽ. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ബിഗ് ബോസിൽ വച്ചാണ് തൻറെ പ്രണയത്തെക്കുറിച്ച് എലീന തുറന്നുപറഞ്ഞത്. 6 വര്‍ഷത്തെ പ്രണയം. ഇപ്പോഴും തനിക്ക് പുതുമയാണ്. അതിനിടയിൽ സംഭവങ്ങള്‍ ചിലതൊക്കെ ഉണ്ടായിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോള്‍ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്. എന്നാൽ വ്യത്യസ്ത മതം ആയതിനാൽ വീട്ടിൽ എതിർപ്പായിരുന്നു. അങ്ങനെ വീട്ടുകാർ സമ്മതിക്കുന്നത് വരെ നമുക്ക് കാത്തിരിക്കാം എന്നും ഞാനും രോഹിത്തും ചേർന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ബിഗ് ബോസ്സിൽ വെച്ചായിരുന്നു ഞാൻ എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. അത് വീട്ടിൽ വലിയ പ്രശ്നം ആയി. ഒടുവിൽ ഞങ്ങളുടെ പ്രണയത്തിന് വീട്ടുകാരും ഗ്രീൻ സിഗ്‌നൻ തരുകയായിരുന്നു എന്ന് താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുകയാണ് എലീന. രാവിലെ ഹിന്ദു ആചാര പ്രകാരവും വൈകിട്ട് ക്രിസ്ത്യൻ ആചാര പ്രകാരവും ആയിരിക്കും വിവാഹം. രാവിലെ ഞാൻ ഹിന്ദു വധു ആകും, വൈകിട്ട് ഞാൻ ക്രിസ്ത്യൻ വധുവാകും എന്നാണ് എലീന പറഞ്ഞിരിക്കുന്നത്. രോഹിത്ത് പൊതുവെ ശാന്ത സ്വഭാവക്കാരൻ ആണ്. എന്നാൽ ഞാൻ നേരെ തിരിച്ചും. പാർട്ടിക്കൊക്കെ പോകുമ്പോൾ ആദ്യമൊക്കെ ഞാൻ അടങ്ങി ഒതുങ്ങി ഇരിക്കും. എന്നാൽ കുറച്ച് കഴിയുമ്പോഴേക്കും ഞാൻ എന്റെ യഥാർത്ഥ സ്വഭാവം എടുക്കും. ഫുൾ അലമ്പ് ആയിരിക്കും. അത് കൊണ്ട് വിവാഹത്തിന് രാവിലെ ഞാൻ അടക്കവും ഒതുക്കവും ഉള്ള ഉള്ള പെണ്ണായിരിക്കും എന്നും എന്നാൽ വൈകിട്ട് ഞാൻ ഫുൾ പാർട്ടി മൂഡിൽ ആയിരിക്കും എന്ന് രോഹിത്തിനോട് ഇപ്പോഴേ പറഞ്ഞിട്ടുണ്ട് എന്നും എലീന പറഞ്ഞു.

‘ഒത്ത പൊക്കം, ചുള്ളൻ പയ്യൻ, സൽസ്വഭാവി…സുന്ദരനാണോ എന്നു ചോദിച്ചാൽ, നിങ്ങളുടെ കാഴ്ചപ്പാടിൽ എങ്ങനെയാണെന്ന് അറിയില്ല… പക്ഷേ, എനിക്കൊരു നല്ല മനുഷ്യനാണ്. അച്ഛനെയും അമ്മയെയും പോലെ എന്നെ സ്വാധീനിക്കാനാകുന്ന, എന്നെപ്പോലെ ഒരാൾ എന്നാണ് താരം തന്റെ ഭാവി ഭർത്താവിനെ കുറിച്ച് പറഞ്ഞത്.

Previous articleഷാരൂഖാന് എതിരെ വിവാദ പ്രസ്താവനയുമായി കങ്കണ!
Next articleദിലീപ് സൂപ്പർസ്റ്റാർ ആയതിന് ശേഷം ആ സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു!