ചിലരുടെ വിചാരം തങ്ങൾ വലിയ നടന്മാരാണെന്നാണ്… എന്നിട്ട് പഴി മുഴുവൻ സംവിധായകർക്കും; ആഞ്ഞടിച്ച് പൃഥ്വിരാജ്

പൃഥ്വിരാജുമായുള്ള അഭിമുഖം എന്നത് അഭിമുഖം നടത്തുന്ന ആളെ സംബന്ധിച്ച് പലപ്പോഴും വെല്ലുവിളി തന്നെയാണ്. ഗൗരവം വിടാതെയുള്ള ഇരുപ്പും ഭാവവും തന്നെ നിങ്ങള്‍ എന്തു പ്രതീക്ഷിച്ച് ചോദിക്കുന്നുവോ അത് എന്നില്‍ നിന്നും കിട്ടില്ല എന്ന് ഉറച്ചുള്ളതു…

പൃഥ്വിരാജുമായുള്ള അഭിമുഖം എന്നത് അഭിമുഖം നടത്തുന്ന ആളെ സംബന്ധിച്ച് പലപ്പോഴും വെല്ലുവിളി തന്നെയാണ്. ഗൗരവം വിടാതെയുള്ള ഇരുപ്പും ഭാവവും തന്നെ നിങ്ങള്‍ എന്തു പ്രതീക്ഷിച്ച് ചോദിക്കുന്നുവോ അത് എന്നില്‍ നിന്നും കിട്ടില്ല എന്ന് ഉറച്ചുള്ളതു തന്നെ.

പൃഥ്വിരാജും സുരാജും തകര്‍ത്ത് അഭിനയിച്ച ‘ജന ഗണ മന’ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചില ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ക്ക് പൃഥ്വിരാജ് നല്‍കിയ അഭിമുഖങ്ങളുടെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അഭിമുഖങ്ങളില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ഒരു പ്രധാന ചോദ്യമായിരുന്നു പൃഥ്വിരാജ് എന്ന സംവിധായകന്‍ പൃഥ്വിരാജ് എന്ന നടനെ എങ്ങനെ വിലയിരുത്തുന്നു എന്നത്. എന്നാല്‍, പതിവു ശൈലിയില്‍ വളരെ സമര്‍ത്ഥമായിത്തന്നെ പൃഥ്വി ചോദ്യത്തെ നേരിട്ടു.

എല്ലാ നടന്മാരും സ്വയം കരുതുന്നത് തങ്ങള്‍ ഒരുപാട് കഴിവുകളുള്ള വലിയ നടന്മാരാണെന്നും, എന്നാല്‍ തങ്ങളെ വേണ്ട രീതിയില്‍ സംവിധായകര്‍ ഉപയോഗിക്കുന്നില്ല എന്നുമാണ്. എന്തിനേറെ ഞാനും അതുപോലെ തന്നെ കരുതുന്ന ഒരു നടനാണ്. അതുകൊണ്ട് എന്നിലെ സംവിധായകന് എന്നിലെ നടനെ വിലയിരുത്താനാകില്ല.

എന്നാല്‍, അതിലും അല്‍പ്പം കടുപ്പമേറിയതായിരുന്നു അടുത്ത ചോദ്യം. ബ്രോ ഡാഡിയും ലൂസിഫറും ചെയ്യുമ്പോള്‍ മോഹന്‍ലാലില്‍ നിന്നും എന്തൊക്കെ പഠിക്കാനായി..?

മോഹന്‍ലാലിന്റെ പെരുമാറ്റം കൊച്ചു കുട്ടികളെ പോലെയാണെന്നും, തനിക്ക് അതുപോലെ ആകാന്‍ ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് മറുപടി നല്‍കി.

മുന്നില്‍ കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനെ ആയതുകൊണ്ടു തന്നെ ഇതാ എത്തി അടത്ത ചോദ്യം, ദീപക് ദേവ് പാടിപ്പിച്ചില്ലായിരുന്നെങ്കില്‍ പൃഥ്വി ഗായകനെ മലയാളികള്‍ക്ക് കാണാന്‍ ഭാഗ്യമുണ്ടാകുമായിരുന്നില്ലേ… എന്ന്. തന്നെ പാടാന്‍ ആദ്യം ക്ഷണിച്ചത് ദീപക് ദേവ് അല്ല എന്നായിരുന്നു പ്രിഥ്വയുടെ സഗൗരവമുള്ള മറുപടി.

റോക്ക് & റോള്‍ എന്ന ചിത്രത്തിലേക്ക് തന്നെ പാടാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ മറ്റു ചില തിരക്കുകള്‍ കാരണം അത് നടന്നില്ല. പക്ഷെ, തനിക്ക് പാടാന്‍ അത്ര വലിയ താല്‍പ്പര്യമൊന്നും ഇല്ല എന്ന് പറയുന്ന പൃഥ്വി ഹൃദയത്തില്‍  വിനീത് ശ്രീനിവാസന്‍ വിളിച്ചപ്പോള്‍ അതില്‍ പാടാന്‍ സന്തോഷം തോന്നിയെന്നും തുറന്ന് സമ്മതിച്ചു.