‘ദൈവത്തിനു ചെയ്യാൻ പറ്റുന്നതെല്ലാം തെയ്യം ചെയ്യണം എന്ന് വാശിപിടിക്കാമോ?’ കുറിപ്പ്

എല്ലാവരും അറിയേണ്ട കഥയെന്ന് പറഞ്ഞ് ദീപ പെരുമാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. ഒരു ഷോര്‍ട് ഫിലിമിനെ കുറിച്ചാണ് ദീപയുടെ കുറിപ്പ്. ‘പറയേണ്ട കഥ, എല്ലാവരും അറിയേണ്ട കഥ തന്നെയാണ് ഇത്. പ്രത്യേകിച്ചും…

എല്ലാവരും അറിയേണ്ട കഥയെന്ന് പറഞ്ഞ് ദീപ പെരുമാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. ഒരു ഷോര്‍ട് ഫിലിമിനെ കുറിച്ചാണ് ദീപയുടെ കുറിപ്പ്.
‘പറയേണ്ട കഥ, എല്ലാവരും അറിയേണ്ട കഥ തന്നെയാണ് ഇത്. പ്രത്യേകിച്ചും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ജഡ്ജിമാര്‍ ആകുന്ന ഈ കാലഘട്ടത്തില്‍…. മുന്നും പിന്നും നോക്കാതെ കാണുന്നതെല്ലാം ‘സമൂഹനന്മ’ എന്ന വിചാരത്തില്‍ പ്രചരിപ്പിക്കുന്ന ജനത ഉള്ള നാട്ടില്‍… ചെയ്യാത്ത/തെളിയിക്കപ്പെടാത്ത കുറ്റത്തിന് പോലും ആള്‍ക്കാരെ ഒറ്റപ്പെടുത്തുന്ന ഈ സമൂഹത്തില്‍… രാഷ്ട്രീയം/ജാതി/സ്വന്തം benefit എന്നിവയ്ക്ക് വേണ്ടി കപടസഹതാപം കാണിക്കുന്നവര്‍ക്കും യാതൊരു അറിവുമില്ലാതെ കുറ്റപ്പെടുത്തുന്നവര്‍ക്കും ഇടയില്‍.. ഇതുപോലെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് ദീപ കുറിക്കുന്നു.

#തെയ്യം – ദൈവത്തിന്റെ പ്രതിരൂപം എന്ന നിലയിൽ, ദൈവത്തെ പോലെ ആരാധിക്കപ്പെടുന്നു.
പക്ഷേ, ദൈവത്തിനു ചെയ്യാൻ പറ്റുന്നതെല്ലാം തെയ്യം ചെയ്യണം എന്ന് വാശിപിടിക്കാമോ?
തെയ്യച്ചമയത്തിനു പിന്നിൽ ഉള്ളതും ഒരു പച്ച മനുഷ്യനാണ് … ഒരേ മനുഷ്യന്റെ രണ്ട് സ്വത്വങ്ങൾ…
തെയ്യം പോലെ തന്നെ മറ്റൊരു കൂട്ടം മനുഷ്യരും നമുക്കിടയിലുണ്ട് …
ചിലപ്പോൾ മാത്രം ദൈവം എന്ന വേഷം കെട്ടുന്ന സാധാരണ മനുഷ്യർ.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ദിവ്യാത്ഭുതങ്ങൾ നടത്താൻ പരിശ്രമിക്കുന്നവർ.
സിനിമയുടെ സന്ദേശം – ചുറ്റുമുള്ളവരെയും ചുറ്റും നടക്കുന്നതും ശ്രദ്ധിക്കുക. കാണുന്നതും കേൾക്കുന്നതും വച്ച് മാത്രം മുൻവിധി പ്രഖ്യാപിക്കാതിരിക്കുക. ഒരു വിഷയത്തെപ്പറ്റി പ്രതികരിക്കും മുൻപ്, ഒരാളെ വിമര്ശിക്കുന്നതിന് മുൻപ് മുൻധാരണകൾ മാറ്റുക. അതിനെപ്പറ്റി കഴിവതും എല്ലാ വശങ്ങളും അറിയാൻ ശ്രമിക്കുക – അതായത്, ഒരു 3D perspective.
ഞാൻ ഒത്തിരി vocal ആയി അഭിപ്രായം രേഖപ്പെടുത്തിയ incident ആയതിനാൽ തന്നെ, ഈ ഷോർട് ഫിലിം കണ്ടു തീർന്നപ്പോഴേക്കും കണ്ണ് നനഞ്ഞു – നല്ലോണം !
പറയേണ്ട കഥ, എല്ലാവരും അറിയേണ്ട കഥ തന്നെയാണ് ഇത്. പ്രത്യേകിച്ചും മാധ്യമങ്ങളും സോഷ്യൽ മീഡിയയും ജഡ്‌ജിമാർ ആകുന്ന ഈ കാലഘട്ടത്തിൽ…. മുന്നും പിന്നും നോക്കാതെ കാണുന്നതെല്ലാം “സമൂഹനന്മ” എന്ന വിചാരത്തിൽ പ്രചരിപ്പിക്കുന്ന ജനത ഉള്ള നാട്ടിൽ… ചെയ്യാത്ത/തെളിയിക്കപ്പെടാത്ത കുറ്റത്തിന് പോലും ആൾക്കാരെ ഒറ്റപ്പെടുത്തുന്ന ഈ സമൂഹത്തിൽ… രാഷ്ട്രീയം/ജാതി/സ്വന്തം benefit എന്നിവയ്ക്ക് വേണ്ടി കപടസഹതാപം കാണിക്കുന്നവർക്കും യാതൊരു അറിവുമില്ലാതെ കുറ്റപ്പെടുത്തുന്നവർക്കും ഇടയിൽ.. ഇതുപോലെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്.
പൂതം പാട്ട് മനസ്സിൽ നിന്ന് മായുന്നില്ല; its perfect like the name of the movie. ഈ ആശയം അവതരിപ്പിക്കാൻ ധൈര്യം കാണിച്ചതിനു നന്ദി ! ഇതിന് പിന്നിൽ പ്രവർത്തിച്ച team എല്ലാവർക്കും ആശംസകൾ & lots of love !
– ദീപ പെരുമാൾ
എല്ലാവരും തീർച്ചയായും കാണുക. ലിങ്ക് ഇതാ: https://www.youtube.com/watch?v=ChMohUjRWUA
Profile of Director Vishnu Raj https://m3db.com/vishnuraj-0