പ്രണയിച്ചയാളെ സ്വന്തമാക്കാനായി ലിംഗമാറ്റം നടത്തി അധ്യാപിക. ഭാരത്പുരിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായ മീരയാണ് തന്റെ വിദ്യാര്‍ഥിനിയായ കല്പന ഫൗസിദാറിനെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായത്. കല്പനയുമായി മീര ഏറെക്കാലമായി പ്രണയത്തിലായിരുന്നു
‘എന്റെ ലിംഗമാറ്റത്തിനായി ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ഞാന്‍ എല്ലായ്പ്പോഴും ആഗ്രഹിച്ചിരുന്നു. 2019 ഡിസംബറിലാണ് എനിക്ക് ആദ്യത്തെ ശസ്ത്രക്രിയ നടന്നത്,’ മീര എന്ന ആരവ് പറയുന്നു. ‘ഞാന്‍ തുടക്കം മുതല്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. അവന് ഈ ശസ്ത്രക്രിയ ചെയ്തില്ലായിരുന്നെങ്കില്‍ പോലും, ഞാന്‍ അവനെ വിവാഹം കഴിച്ചേനെ. ശസ്ത്രക്രിയയ്ക്കായി ഞാനും അദ്ദേഹത്തോടൊപ്പം പോയി.’ കല്‍പ്പനയും വെളിപ്പെടുത്തി.
മുമ്പ് മീര എന്നറിയപ്പെട്ടിരുന്ന ആരവ് കല്‍പ്പന പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളില്‍ കബഡി പഠിപ്പിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 ല്‍ മീരയും (ആരവ്) കല്‍പ്പനയും സുഹൃത്തുക്കളായതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. അവര്‍ 2 വര്‍ഷം സുഹൃത്തുക്കളായി തുടര്‍ന്നു. 2018 ല്‍ മീര (ആരവ്) കല്‍പ്പനയോട് വിവാഹാഭ്യര്‍ഥന നടത്തി.
Bharatpur, Rajasthan | Teacher undergoes gender change surgery to become a male & marry a student
"I always wished to undergo surgery to change my gender. I had my first surgery in December 2019," says Aarav Kuntal, teacher who changed his gender pic.twitter.com/S70JGrprwr
— ANI MP/CG/Rajasthan (@ANI_MP_CG_RJ) November 8, 2022
ഈ രണ്ട് പെണ്‍കുട്ടികളും പരസ്പരം സ്നേഹം പ്രകടിപ്പിച്ചപ്പോള്‍, എല്ലാ മാതാപിതാക്കളെയും പോലെ, അവരുടെ ബന്ധുക്കളും എതിര്‍ത്തു. അതിനുശേഷം, മീര തന്റെ പ്രണയിനി കല്‍പ്പനയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയതിന് ശേഷം ഇരുവരും വിവാഹിതരായി.