തനിക്ക് ആത്മഹത്യ ചെയ്യാൻ പലതവണ തോന്നിയിട്ടുണ്ട്; അമ്മയാണ് നേർവഴി കാട്ടിത്തന്നത്, എ ആർ റഹ്‌മാൻ

എ ആർ  റഹ്‌മാന്റെ പാട്ടുകള്‍ മൂളാത്ത  ഒരു സംഗീതപ്രേമികളും  ഇന്ത്യയിൽ  ഉണ്ടാകില്ല. ഇപ്പോഴിതാ   തനിക്ക് ആത്മഹത്യ ചിന്തകള്‍ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ്  എ.ആര്‍ റഹ്‌മാന്‍. മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കവെയാണ് റഹ്‌മാന്‍ ഇക്കാര്യത്തെ കുറിച്ച് തുറന്നു  പറഞ്ഞത്. തനിക്ക് കുട്ടിക്കാലത്തു  പലതവണ ആത്മഹത്യ ചിന്തകള്‍ ഉണ്ടായിട്ടുണ്ട്    ചെറുപ്പത്തില്‍ ആത്മഹത്യാ ചിന്തകള്‍ ഉണ്ടായിരുന്നു. ഇത് മനസിലാക്കിയ അമ്മയാണ് തന്നെ നേർവഴിക്ക് നയിച്ചത്  റഹ്‌മാൻ  പറയുന്നു , നീ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍ നിനക്ക് ഇത്തരം ചിന്തകള്‍ ഉണ്ടാകില്ലെന്ന് ‘അമ്മ പറഞ്ഞു . അതാണ് അമ്മയില്‍ നിന്നുംതനിക്ക്നി ക്ക് ലഭിച്ച മനോഹരമായ ഉപദേശങ്ങളിലൊന്ന്.” നിങ്ങള്‍ സ്വാര്‍ഥതയോടെയല്ല ജീവിക്കുന്നതെങ്കില്‍ നിങ്ങളുടെ ജീവിതത്തിന് ഒരു അര്‍ഥമുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയതു കൊടുക്കുമ്പോഴാണ് ജീവിതം മുന്നോട്ടു പോകുന്നത്. എല്ലാവര്‍ക്കും ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരിക്കും റഹ്‌മാൻ  പറയുന്നു .

അസാധാരണമായ എന്തൊക്കെയോ നിങ്ങളെ കാത്തിരുപ്പുണ്ട്. എല്ലാവരുടെയും ജീവിതത്തില്‍ ഇരുണ്ട കാലഘട്ടങ്ങളുണ്ടാകും. ഈ ലോകത്തിലെ നമ്മുടെ ജീവിതം വളരെ ചുരുങ്ങിയ കാലം മാത്രമാണ്. നാം ജനിച്ചു, ജീവിച്ചു, പിന്നെ മരിക്കുന്നു.” ശേഷം എവിടേക്കാണ് പോകുന്നതെന്ന് നമുക്കറിയില്ല. ഓരോ വ്യക്തിക്കും മരണാനന്തര ജീവിതത്തെ കുറിച്ച് അവരവരുടെ ഭാവനയ്ക്കും വിശ്വാസത്തിനും അനുസരിച്ചുള്ള കാഴ്ചപ്പാടുകളുണ്ടാകും” എന്നാണ് എ.ആര്‍ റഹ്‌മാന്‍ പറയുന്നത്. ഓക്സ്ഫഡ് യൂണിയന്‍ ഡിബേറ്റിങ് സൊസൈറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് റഹ്‌മാന്‍ സംസാരിച്ചത്.  തന്റെ ജീവിതം ഒരു ദുരിതം നിറഞ്ഞ ജീവിതമായിരുന്നു ,  1967 ജനുവരി 6 ല്‍, അന്നത്തെ മദിരാശിയില്‍ സംഗീത സംവിധായകന്‍ ആര്‍ കെ ശേഖറിന്റെ മകനായിട്ടാണ് എ ആര്‍ റഹ്‌മാന്റെ ജനനം. പക്ഷെ അന്ന് പേര് എ ആര്‍ റഹ്‌മാന്‍ എന്നായിരുന്നില്ല, ദിലീപ് കുമാര്‍ എന്നായിരുന്നു. അമ്മ കസ്തൂരി.

അപ്രതീക്ഷിതമായി അച്ഛന്‍ മരണപ്പെട്ടത് അദ്ദേഹത്തിന്റെ കരിയറിലെയും ജീവിതത്തിലെയും  ആദ്യത്തെ തിരിച്ചടി. അന്ന് ദിലീപ് കുമാറിന് 9 വയസ്സായിരുന്നു പ്രായം. നിത്യജീവിതത്തിനുള്ള വരുമാനം പോലും ഇല്ലാത്ത അവസ്ഥയില്‍, അച്ഛന്റെ സംഗീത ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയാണ് ചെലവ് കഴിഞ്ഞു പോന്നത്. അതുകൊണ്ട് പറ്റാതെയായപ്പോള്‍ 11 ആം വയസ്സില്‍ അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ നോക്കാന്‍ എ ആര്‍ റഹ്‌മാന്‍ പല ജോലികളും ചെയ്യാന്‍ തുടങ്ങി. നിത്യരോഗിയായിരുന്ന സഹോദരി അടങ്ങുന്നതായിരുന്നു കുടുംബം.  വരുമാനം ഉണ്ടാക്കുന്നതിന്റെ തത്രപ്പാടില്‍ അദ്ദേഹത്തിന് സമയത്തിന്  സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല  . പിന്നീട്  മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജ് ഹയര്‍സെക്കണ്ടറി സ്‌കൂളിൽ  വച്ചാണ് എ ആര്‍ റഹ്‌മാന്‍ സംഗീതത്തിലുള്ള തന്റെ താത്പര്യം വീണ്ടും വീണ്ടെടുക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം മ്യൂസിക് ബാന്ററ് തുടങ്ങി.  പക്ഷെ ജീവിക്കാന്‍ അതൊന്നും മതിയായിരുന്നില്ല. പഠനവും സംഗീതവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ ദിലീപ് കുമാര്‍, അമ്മയോട് പറഞ്ഞ് സംഗീത ലോകത്തേക്ക് മുഴുവനായി ഇറങ്ങി. അതിന് ശേഷം ചെന്നൈ ആസ്താനമാക്കി ഒരു മ്യൂസിക് ബാന്റിന് തുടക്കം കുറിച്ചു.  23 ാം വയസ്സിലാണ് എ ആര്‍ റഹ്‌മാന്‍ ഹിന്ദുമതം വിട്ട് മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. കുടുംബത്തോടെയുള്ള മതംമാറ്റമായിരുന്നു അത്. 1984 ല്‍ സഹോദരിയ്ക്ക് ഒരു അസുഖം മൂര്‍ച്ഛിച്ച സമയത്താണ് ഖദരി തരീഖിനെ കുറിച്ച് അദ്ദഹം അടുത്തറിയുന്നത്. 89 ല്‍ ആണ് അള്ള റഖ റഹ്‌മാന്‍ എന്ന പേര് സ്വീകരിച്ച് മതംമാറ്റം നടത്തിയത്.