ലാലേട്ടന്റെ മുന്നിലും അൻസിബയും ജാസ്മിനും തമ്മിൽ വഴക്ക്; ജാസ്മിൻ വിട്ടുകൊടുത്തത് വോട്ട് നേടാനെന്ന് അൻസിബ 

ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ഏറ്റവു പുതിയ പ്രോമോ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ബോണസ് പോയിന്റുകൾ നേടാനുള്ള ടാസ്ക് തന്നെയാണ് വീക്കെൻഡ് എപ്പിസോഡിലെ പ്രധാന ചർച്ച വിഷയമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഋഷിക്ക് ബാണസ് പോയിന്റുകൾ നൽകിയതിനെ ലാലേട്ടൻ ചോദ്യം ചെയ്യുന്നുണ്ട്. തീം നെസ്റ്റ് ബോണസ് പോയിന്റുകൾ നൽകിയത് റിഷിക്കാണല്ലേ എന്ത് തോന്നുന്നു ഋഷി എന്നാണ് ആദ്യം തന്നെ ലാലേട്ടൻ ചോദിക്കുന്നത്. തനിക്ക് തന്നപ്പോൾ കൺഫ്യൂസ്ഡ് ആയി എന്നായി ഋഷി മറുപടി കൊടുത്തത്. ആദ്യം വിട്ടുകൊടുത്ത് ജാസ്മിനല്ലേ എന്താണ് ജാസ്മിൻ അങ്ങനെ ചെയ്യാൻ കാരണമെന്ന് ലാലേട്ടന്റെ അടുത്ത ചോദ്യം. അത് തന്നിലേക്ക് അവസാനം വരില്ലയെന്ന തനിക്കറിയാമെന്നും പോയിന്റുകൾ ഒരാൾ കൊണ്ടുപോകുന്നതിൽ തനിക്ക് വിഷമമൊന്നുമില്ലയെന്ന് ജാസ്മിൻ മറുപടിയും നൽകുന്നുണ്ട്. പിന്നീട് ജാസ്മിൻ പോയിന്റുകൾ വിട്ടുകൊടുത്തതിനെക്കുറിച്ച് ഓരോ മത്സരാര്ഥികളോടും അഭിപ്രായങ്ങളും ചോദിക്കുന്നുണ്ട്.

വിട്ടുകൊടുക്കുന്നതിനോട് തനിക്ക് അത്ര താല്പര്യം തോന്നുന്നില്ല എന്നായിരുന്നു സിജോ അതിനോട് പ്രതികരിച്ചത്. വിട്ടുകൊടുക്കുക എന്നുള്ളത് ചില സമയത്ത് ഒരു വിജയമാണ് ആ വിജയം കിട്ടുകയാണെങ്കിൽ അത് വോട്ടുകളായി വരുമെനാണു ജാസ്മിൻ ചിന്തിച്ചിട്ടുള്ളതെന്നണ് താൻ മനസിലാക്കിയ കാര്യമെന്നാണ് അൻസിബ ലാലേട്ടന്റെ ചോദ്യത്തോട് പ്രതികരിച്ചത്. അൻസിബ അഭിപ്രായം പറയുന്നതിനിടയിൽ കയറി സംസാരിക്കാൻ പോകുന്ന  ജാസ്മിനെയും കാണാം. പ്രോമോ വീഡിയോ വന്നതോടെ നിരവധി പേര് കമന്റുകളുമായി എത്തുന്നുണ്ട്. ഞാൻ ചെയ്‌താൽ ഔദാര്യം, ബാക്കിയുള്ളവർ ചെയ്‌താൽ വോട്ടു പിടിത്തം… നിലപാട് സിംഹം തന്നെ, നോറക്ക് വേണ്ടി അൻസിബ നോമിനേഷൻ വിട്ടു കൊടുത്തില്ലേ അത് അൻസിബയുടെ വോട്ട് കിട്ടാനുള്ള  സിക്കോളജിക്കൽഐഡിയ,

അൻസിബ നോമിനേഷനിൽ നോറക്ക് വിട്ട് കൊടുത്തത് അപ്പോൾ വോട്ടിന് വേണ്ടിയായിരുന്നോ, അത് ലാലേട്ടൻ അപ്പോൾ ചോദിക്കണമായിരുന്നു, ജാസ്മിൻ എന്ത് നല്ലത് ചെയ്താലും പലർക്കും അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്, വിട്ടുകൊടുക്കുന്നത് അവരുടെ ഇഷ്ടം.  അവർക്ക് ഇപ്പോൾ തുടർന്ന് നിൽക്കാൻ അവരുടെ ഗെയിമും കഴിവും  മാത്രം മതി എന്നുണ്ടെങ്കിൽ അവർക്ക് വേണ്ട എന്ന് തോന്നുന്നത് വിട്ടുകൊടുക്കാം, നല്ല മനസ്സ് കണ്ണിച്ചാൽ അംഗീകരിക്കാൻ പഠിക്കണം അതാണ് നല്ല ഗെയിംർ. എന്ത് കണ്ടാലും അത് അൻസിബക്ക് നെഗറ്റീവ് ആണ് എന്നൊക്കെയാണ് കമന്റുകൾ വന്നുകൊണ്ട്ഇരിക്കുന്നത്. ജാസ്മിൻ ബോണസ് പോയിന്റുകൾ വിട്ടുകൊടുത്തതിനെ അംഗീകരിക്കാതെ മറിച്ച് കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുന്ന അന്സിബയ്ക്കെതിരെയാണ് നിരവധി കമന്റുകൾ വരുന്നത്. അതേസമയം ജാസ്മിൻ ഋഷി അർജുൻ അഭിഷേക് എന്നിവർ തമ്മിൽ വാശിയേറിയ ചർച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. ജാസ്മിനും ഋഷിയും അഭിഷേകും ബോണസ് പോയിന്റുകൾ വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നപ്പോൾ അർജുൻ താൻ ഫൈനലിലേക്ക് എത്തുമെന്നുള്ള കാര്യത്തിൽ തനിക്ക് കോൺഫിഡൻസ് ഇല്ല, പേടിയാണ് അതുകൊണ്ട് ബോണസ് പോയിന്റുകൾ തനിക്ക് വേണമെന്ന് പറഞ്ഞു നിൽക്കുന്നതാണ് കണ്ടത്. പരസ്പ്പരം ആരും വിട്ടുകൊടുക്കില്ലെന്ന് കണ്ടതോടെ കഷ്ടപ്പെട്ട് നേടിയ പോയിന്റുകൾ കളയാൻ പറ്റാത്തതുകൊണ്ട് ഋഷിക്ക് കൊടുക്കുകയാണെന്ന അന്തിമ തീരുമാനത്തിൽ എത്തുകയായിരുന്നു ഏവരും. തനിക്ക് ആരും പോയിന്റുകൾ തരില്ലെന്ന് മനസ്സിലാക്കിയതോടെ ആദ്യം തന്നെ ജാസ്മിൻ പിന്മാറുകയായിരുന്നു. ജാസ്മിൻ പിന്മാറിയതിയോടെ പിന്നീട അർജുനും അഭിഷേകും ഋഷിയെ സപ്പോർട്ട് ചെയ്യുകയായിരുന്നു.  ജാസ്മിനും അർജുനും അഭിഷേകിന് കൊടുക്കാൻ താല്പര്യമില്ലാത്തതുകൊണ്ടും കഷ്ടപ്പെട്ട് നേടിയ ബോണസ് പോയിന്റുകൾ വെറുതെ കളയാൻ താല്പര്യമില്ലാത്തതുകൊണ്ടും ഋഷിയുടെ പേര് പറയുകയായിരുന്നു. അതോടെ ബോണസ് പോയിന്റുകൾ ഋഷിയാണ് സ്വന്തമാക്കിയത്.  ബോണസ് പോയിന്റുകൾ നേടാനുള്ള ചർച്ചക്കൊടുവിലും അൻസിബ ജാസ്മിനെ കുറ്റപ്പെടുത്തിരുന്നതാണ് എപ്പിസോഡിലും കണ്ടത്. ജാസ്മിൻ വിട്ടുകൊടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് അൻസിബ കഴിഞ്ഞ ദിവസവും പറഞ്ഞത്