ഉണ്ണി മുകുന്ദൻ- മഹിമ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി

ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി. ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് നേടാനായില്ലെങ്കിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. മെയ് 24 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. മനോരമ മാക്സ്, ആമസോൺ പ്രൈം, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീം ചെയ്യുന്നത്. മഹിമാ നമ്പ്യാരാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ഉണ്ണി മുകുന്ദനും മഹിമയ്ക്കും പുറമെ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജോമോൾ ബിഗ് സ്‌ക്രീനിലേയ്ക്ക് തിരിച്ചുവന്ന ചിത്രം എന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവഹിച്ചത്. ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ – സംഗീത് പ്രതാപ്. സൗണ്ട് ഡിസൈൻ – തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ – സൂരജ് കുറവിലങ്ങാട്, മേക്കപ്പ് – റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് – വിപിൻ ദാസ്, സ്റ്റിൽസ് – നവീൻ മുരളി.