മാർക്ക് കുറഞ്ഞതിൽ സ്വന്തം മകനെ പരസ്യമായി തല്ലി ഒരച്ഛൻ, രോക്ഷം കൊണ്ട് സോഷ്യൽ മീഡിയ [വീഡിയോ] - മലയാളം ന്യൂസ് പോർട്ടൽ
News

മാർക്ക് കുറഞ്ഞതിൽ സ്വന്തം മകനെ പരസ്യമായി തല്ലി ഒരച്ഛൻ, രോക്ഷം കൊണ്ട് സോഷ്യൽ മീഡിയ [വീഡിയോ]

A-man-who-beat-his-own-son-

മാർക്ക് കുറയുന്നതിൽ മക്കളെ എല്ലാ രക്ഷകർത്താക്കളും വഴക്ക് പറയാറുണ്ട്, എന്നാൽ സ്വന്തം കുഞ്ഞിനെ ഒരു ദാക്ഷിണ്യവും ഇല്ലാതെ പരസ്യമായി പൊതിരെ തല്ലുകയാണ് ഒരച്ഛൻ, ക്രൂരതയുടെ ദൃശ്യങ്ങൾ കണ്ട സോഷ്യൽ മീഡിയ രോക്ഷം കൊള്ളുകയാണ്.ജന്മം നൽകിയ കുഞ്ഞിനെ ബോധം പോലുമില്ലാതെ ജനത്തിന് മുന്നി വെച്ച് മർദിച്ച ആ അച്ഛനെതിരെ സോഷ്യൽ മീഡിയയിൽ ശബ്ദങ്ങൾ ഉയരുകയാണ്. മാർക്ക് കുറഞ്ഞു എന്ന കാരണത്തെ കൊണ്ട് ആ കുഞ്ഞിന്റെ കരണത്ത് ആഞ്ഞടിക്കുകയാണ് ആ അച്ഛൻ ആ കാഴ്ച്ച കണ്ട ഞെട്ടി അദ്ധ്യാപകരും മറ്റ് രക്ഷകർത്താക്കളും.

ആലപ്പുഴ അരൂർ മേഴ്‌സി സ്കൂളിലാണ് സംഭവം എന്ന് സോഷ്യൽ മീഡിയയിൽ പറയുന്നു, മകന്റെ മാർക്ക് കുറഞ്ഞതിൽ പല തവണ അദ്ധ്യാപികയോടും ആ കുഞ്ഞിനോടും അയാൾ പല തവണ കയർത്ത സംസാരിക്കുന്നത് വീഡിയോയിൽ കാണാം. പല തവണ അയാൾ ടീച്ചറിനോട് മാർക്ക് കുറഞ്ഞതിന്റെ കാരണത്തെ തിരക്കി. നിങ്ങൾ എന്തിനാണ് പിന്നെ പഠിപ്പിക്കുവാൻ വരുന്നത്, പ്രിൻസിപ്പലിനെ വിളിക്ക് എന്നൊക്കെ അയാൾ ടീച്ചറിനോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം, അദ്ധ്യാപിക അയാളെ സമാധാനത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിനിടയാണ് കുട്ടിയുടെ കരണം നോക്കി അയാൾ അടിക്കുന്നത് കാണുവാൻ സാധിക്കുന്നത്, ടീച്ചറിനോട് ദേശിക്കുന്ന സമയം എല്ലാം കുട്ടി പേടിച്ച് വിറച്ച് നിൽക്കുന്നതും കാണുവാൻ സാധിക്കും.

https://www.facebook.com/akshayakakkazhom/videos/2682218635204102/

Trending

To Top
Don`t copy text!