August 5, 2020, 6:40 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അന്ന് മോഹൻലാലിന്‍റെ ഒക്കത്തിരുന്ന ‘ടിങ്കുമോള്‍’ , ഇപ്പോൾ നായിക നയൻ‌താര ചക്രവർത്തി

nayanthara-chakravarthi-lat

2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. സോഷ്യൽമീഡിയയിൽ ഗ്ലാമർ‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ബേബി നയൻതാര സിനിമാഭിനയം തുടങ്ങിയത് ടിങ്കുമോള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു. മൂന്നാം വയസ്സിലായിരുന്നു താരം ആദ്യമായി സിനിമയിൽ അഭിനയിച്ചത്. അതും ആദ്യചിത്രം തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം ഇപ്പോള്‍ താരത്തിന് പതിനേഴ് വയസ്സ് പിന്നിട്ടു. മലയാളം, തമിഴ്,

തെലുങ്ക് ഭാഷകളിലായി ഇതിനകം മുപ്പതോളം സിനിമകളിൽ താരം അഭിനയിച്ചുകഴിഞ്ഞു.ബാലതാരമായി

nayanthara chakravarthi

സിനിമയിലെത്തിയ നയൻതാര നിരവധി പുരസ്കാരങ്ങളും വാങ്ങിയിട്ടുണ്ട്. സത്യൻ മെമ്മോറിയൽ അവാർഡ്, അറ്റ്ലസ് ഫിലിം ക്രിറ്റിക് അവാർഡ്, മാതൃഭൂമി-അമൃത അവാർഡ്, ജോയ്സി ഫൌണ്ടേഷൻ അവാർഡ്, ജീവൻ മിന്നലായി അവാർഡ്, ഐഎഫ്എ അവാർഡ്സ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ താരം ഇതിനകം നേടിയിട്ടുണ്ട്.2016-ൽ മറുപടി എന്ന സിനിമയിലാണ് താരം ഒടുവിൽ അഭിനയിച്ചത്. ചിത്രത്തിൽ റഹ്മാൻ-ഭാമ ദമ്പതികളുടെ മകളായ റിയ എന്ന കഥാപാത്രമായാണ് താരം എത്തിയിരുന്നത്. ശേഷം സിനിമയിൽ സജീവമല്ലെങ്കിലും ഇൻസ്റ്റയിലും മറ്റും ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഏറെ സജീവമാണ് താരം. അപ്ഡേറ്റഡ് ഫാഷൻ വസ്ത്രങ്ങളണിഞ്ഞാണ് താരം ഇൻസ്റ്റയിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്.

nayanthara chakravarthi

ഒന്നരലക്ഷത്തിലേറെ ഫോളോവേഴ്സ് താരത്തിനുണ്ട്. പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നിരവധി ലവ് റിയാക്ഷനുകൾ ലഭിക്കാറുമുണ്ട്, ഒപ്പം നിരവധി കമന്‍റുകളും. അടുത്തിടെ താരം നൽകിയ നിരവധി അഭിമുഖങ്ങളിൽ നായികയായി സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യങ്ങൾ നയൻതാര നേരിട്ടിരുന്നു. അതിൽ നിന്നെല്ലാം പഠനം കഴിഞ്ഞ് ബാക്കി എല്ലാം എന്നാണ് താരം മറുപടി നൽകുന്നത്. ഏതായാലും ഇപ്പോൾ മലയാളസിനിമയിൽ സജീവമായി നിൽക്കുന്ന താരപുത്രന്മാരുടെ അടക്കം നായികയായി അഭിനയിക്കാൻ നയൻതാരയ്ക്ക് ഓഫറുകൾ ലഭിക്കുന്നുണ്ടെന്നാണ് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

മോഹൻലാലിനൊപ്പമായിരുന്നു നയൻതാരയുടെ സിനിമാപ്രവേശം. ശേഷം നിരവധി ചിത്രങ്ങളിൽ അവസരം ലഭിച്ചു. അച്ഛനുറങ്ങാത്ത വീട്, നോട്ട്ബുക്ക്, അതിശയൻ, കങ്കാരു, 20-20, കുസേലൻ, ക്രേസി ഗോപാലൻ, ലൌഡ് സ്പീക്കർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

Related posts

അമലാപോൾ ആക്ഷൻ സിനിമക്ക് ആശംസകളുമായി മോഹൻലാൽ !

Webadmin

നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ താനൊരു സാഹസം കാണിക്കാം; ചിത്രങ്ങൾ പങ്കുവെച്ച് ഗോദ സുന്ദരി

WebDesk4

വിഘ്‌നേശിനും സുഹൃത്തുക്കൾക്കുമൊപ്പം കുസൃതിയുമായി നയൻ‌താര

WebDesk4

പുരുഷന്മാരെ കല്ലുപറക്കി എറിഞ്ഞ് നിത്യാമേനോൻ

WebDesk4

കൂടത്തായി കേസ് കഥ പറയുന്ന സിനിമയുടെ പേരു മാറ്റി . ഡിനി ഡാനിയൽ നായികയാകുന്ന സിനിമയുടെ പേര് ജോളി എന്നാ…

Webadmin

60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ !! താരരാജാവിന് ആശംസകളുമായി നടി മഞ്ജു വാര്യര്‍

WebDesk4

എന്റെ കുട്ടി വളർന്നിരിക്കുന്നു; നീ വളരുംതോറും എനിക്ക് അഭിമാനം കൂടുകയാണ് !! പ്രണവിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയംതൊടുന്ന കുറിപ്പുമായി മോഹന്‍ലാല്‍

WebDesk4

ആനക്കൊമ്പ് കേസിൽ മോഹൻലാലിനെതിരെ നടപടി

WebDesk

താരങ്ങളുടെ ക്രിസ്ത്മസ് ആഹോഷത്തിന്റെ ചിത്രങ്ങൾ കാണാം!!

Main Desk

നിശ്ചയിച്ച തീയതിയിൽ താലി കെട്ട് മാത്രം !! വിവാഹ ആഘോഷങ്ങൾ നിർത്തി വെച്ച് ഉത്തര ഉണ്ണി, കൈയടിച്ച് സോഷ്യൽ മീഡിയ

WebDesk4

നിറത്തിന്റെ പേരില്‍ പലരും എന്നെ പരിഹസിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു !!

WebDesk4

വിവാഹം കഴിഞ്ഞ ഉടൻ പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നു !! ജീവിതത്തിൽ അതുവരെ ഞാൻ സ്റ്റേഷനിൽ കയറിയിട്ടില്ല

WebDesk4
Don`t copy text!