‘പറയാൻ ബാക്കി വെച്ചത് ഇനിയും തുടരു’മെന്ന് അഭിലാഷ് പിള്ള;മാളികപ്പുറത്തിന് രണ്ടാം ഭാഗമോ?

ബോക്‌സോഫീസിൽ മിന്നുന്ന വിജയം നേടുകയാണ് ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം. മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ സിനിമ പ്രദർശനം തുടരുകയാണ്. സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന സൂചന നൽകിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറത്തിന്റെ കഥയും കഥാപാത്രങ്ങളും…

ബോക്‌സോഫീസിൽ മിന്നുന്ന വിജയം നേടുകയാണ് ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം. മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ സിനിമ പ്രദർശനം തുടരുകയാണ്. സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന സൂചന നൽകിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറത്തിന്റെ കഥയും കഥാപാത്രങ്ങളും കഴിഞ്ഞിട്ടില്ല പറയാൻ ബാക്കി വെച്ചത് ഇനിയും തുടരും എന്നാണ് തിരക്കഥാകൃത്തായ അഭിലാഷ് പിള്ള തന്റെ ഫേയ്‌സ്ബുക്കിൽ കുറിച്ചത്. ഇതോടെ മാളികപ്പുറത്തിന് രണ്ടാം ഭാഗം വരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

അഭിലാഷ് പിള്ള തന്റെ ഫേയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ് ”സിനിമ കണ്ട പലരും ചോദിച്ച ചോദ്യം മാളികപ്പുറത്തിന്റെ കഥ യഥാർത്ഥ കഥയാണോ,കല്ലു യഥാർത്ഥ കഥാപാത്രം ആണോ എന്ന് അതിനുള്ള ഉത്തരം, ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് ഞാൻ ജനിച്ചു വളർന്ന നാട്ടിലാണ് ( കോന്നി പത്തനംതിട്ട ) ഇതിലെ കഥാപാത്രങ്ങൾ പലരും ജീവിച്ചിരിക്കുന്നവരാണ്, കാണാമറയത്ത് ഉണ്ട് അജയനും, കല്ലുവും, സൗമ്യയും, പീയുഷും, ഉണ്ണിയും, പട്ടടയും പിന്നെ അയ്യപ്പനും ????: മാളികപ്പുറത്തിന്റെ കഥയും കഥാപാത്രങ്ങളും കഴിഞ്ഞിട്ടില്ല പറയാൻ ബാക്കി വെച്ചത് ഇനിയും തുടരും” എന്നായിരുന്നു.

നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം എന്ന സിനിമ സംവിധാനം ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന സിനിമയിൽ ബാലതാരങ്ങളായ ദേവനന്ദ, ശ്രീപഥ് എന്നിവരായിരുന്ന പ്രധാന കഥാപാത്രങ്ങൾ. ഇക്കഴിഞ്ഞ ഡിസംബർ 30-നാണ് മാളികപ്പുറം റിലീസ് ചെയ്തത്.