Sunday, May 26, 2024

‘സെക്സിന്റെ ദാരിദ്ര്യമാണ് പലർക്കും, എങ്ങനെയാണ് സെക്സ് ചെയ്യുന്നതെന്ന് പലരും ചോദിക്കാറുണ്ട്’; തുറന്ന് പറഞ്ഞ് ആദിലയും നൂറയും

പ്രതിസന്ധികൾ വന്നപ്പോൾ പകച്ച് നിൽക്കാതെ ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചവരാണ് ആദിലയും നൂറയും. സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും വേട്ടയാടലുകൾ നേരിടേണ്ടി വന്ന ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും ഒരുമിച്ച് അതിനെ നേരിട്ടു.
നിയമം നൽകിയ പരിരക്ഷയോടെ ഇപ്പോൾ രണ്ടുപേരും സമാധാനത്തോടെ സ്വാതന്ത്ര്യത്തോടെ ഒന്നിച്ചു ജീവിക്കുകയാണ്. കടന്നുവന്ന വഴികളിൽ തങ്ങൾ നേരിട്ട വേട്ടയാടലുകളെ കുറിച്ച്‌ ഇപ്പോൾ ആദിലയും നൂറയും തുറന്ന് പറയുകയാണ്.

‘ഇപ്പോൾ ഞങ്ങളുടെ ജീവിതം ഹാപ്പിയാണ്. രണ്ടാൾക്കും ജോലിയുണ്ട്. ഇടയ്ക്ക് ഔട്ടിങ് പോകും. ഒരുമിച്ചിരിക്കുമ്പോൾ, വീട്ടിൽ തന്നെ സമയം ചെലവഴിക്കാനാണ് ഞങ്ങൾക്കിഷ്ടം. പണ്ട് കിട്ടാത്ത ഒരുപാട് സ്വാതന്ത്ര്യം ഇപ്പോൾ കിട്ടുന്നുണ്ട്. ഞങ്ങളുടെ ലുക്കൊക്കെ മാറിയത് തന്നെ അതിനുദാഹരണമാണ്. മുൻപ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റുമായിരുന്നില്ല. അതുപോലെ എപ്പോൾ വേണമെങ്കിലും പുറത്ത് പോകാം, ആരും തടഞ്ഞു വയ്ക്കുകയോ ചോദ്യം ചെയ്യുകോ ഇല്ല. ഫിനാൻഷ്യലി സെറ്റിൽഡ് ആയതുകൊണ്ട് മാത്രമാണ് ആ സംഭവങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഇത്ര ഹാപ്പിയായി കഴിയാൻ സാധിക്കുന്നത്’ – ഇരുവരും പറയുന്നു.

‘ഞങ്ങൾക്ക് ഹോർമോൺ പ്രശ്‌നങ്ങളൊന്നും ഇല്ല. പ്രേമത്തിന് കണ്ണും കാതുമില്ലെന്ന് പറയുന്നത് പോലെ ജെൻഡറുമില്ല. പലർക്കും ഇതറിയില്ല. ഇത് വിദേശത്ത് മാത്രമുള്ളതാണെന്നും അല്ലാത്തവർക്കൊന്നും ഇങ്ങനെയില്ലെന്നുമൊക്കെയാണ് പലരും ധരിച്ച്‌ വെച്ചിരിക്കുന്നത്. അറിവില്ലായ്മ കൊണ്ടാണ്. അതുകൊണ്ട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. പിന്നെ സെക്സിന്റെ ദാരിദ്ര്യമാണ് പലർക്കും. അത് ഞങ്ങളുടെ കമന്റ് ബോക്‌സിൽ നിന്നൊക്കെ മനസ്സിലാക്കാം. നിങ്ങൾ രണ്ട് പേരെയും ഞാൻ സ്വീകരിച്ചോളാം എന്നൊക്കെ പറഞ്ഞ് ചിലർ വരാറുണ്ട്. ആൺ തുണ ഇല്ലാതെ ഞങ്ങൾ ബുദ്ധിമുട്ടുകയാണ് എന്നാണ് അവരുടെ വിചാരം. എങ്ങനെയാണ് സെക്സ് ചെയ്യുന്നത് എന്നുള്ള ചോദ്യങ്ങളുമായിട്ടും പലരും വരാറുണ്ട്’ – ആദിലയും നൂറയും പറയുന്നു.

‘നോർമൽ ആയിട്ടുള്ള ഒരു കപ്പിൾസിന്റെ അടുത്ത് ആരെങ്കിലും അങ്ങനെ ചോദിക്കുമോ. സെക്സിൽ ഓരോരുത്തരും വ്യത്യസ്തരായിരിക്കും. അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ എന്നാണ് താരങ്ങൾ ചോദിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിൽ നിന്നുണ്ടായ എതിർപ്പുകൾക്കൊന്നും ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അവരെ കുറ്റം പറയുന്നില്ല. കാരണം അവർക്കും ഞങ്ങളെ മനസ്സിലാക്കാൻ കഴിയാതെ പോയത് അവരുടെ തെറ്റല്ലല്ലോ. ഞങ്ങളോടുള്ള അവരുടെ വെറുപ്പിന്റെ ഗ്രാഫ് കൂടിയിട്ടേയുള്ളൂ. ഇനി മാറാനുള്ള സാധ്യതയില്ല. മനസ്സിലാക്കുന്നില്ലെങ്കിൽ പോട്ടെ, പക്ഷെ ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയെങ്കിലും ചെയ്യാമല്ലോ’ – ഇരുവരും കൂട്ടിച്ചേർത്തു.

Hot this week

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കളോജിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

Topics

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

Related Articles

Popular Categories