ആദ്യ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചു നടക്കുന്ന ആമിര്‍ ഖാന്റെ വീഡിയോ പുറത്ത്

aamirkhan-first-movie-poster-video

ഇന്ത്യന്‍ ചലച്ചിത്ര നടനും, ചലച്ചിത്ര നിര്‍മ്മാതാവുമാണ് ആമിര്‍ ഖാന്‍. പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ഉര്‍ദു- ഹിന്ദി ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണെന്ന് ആമിര്‍ തെളിയിച്ചിട്ടുണ്ട്. താരേ സമീന്‍ പര്‍ എന്നാ ചിത്രത്തിലുടെ തന്റെ സംവിധാന മികവും ആമിര്‍ തെളിയിച്ചു. കലാമുല്യമുള്ള ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രസിദ്ധനാണ് ആമിര്‍.

കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാന്‍ എന്തു കഠിനാധ്വാനം ചെയ്യാനും തയ്യാറാണ് താരം. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റെന്നാണ് താരം അറിയപ്പെടുന്നത്. അതേസമയം സൂപ്പര്‍ താരത്തിലേക്കുള്ള ആമിറിന്റെ യാത്ര ഒട്ടും ലളിതമായിരുന്നില്ല. ഇപ്പോഴിതാ അത് തെളിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നായകനായി എത്തിയ ആദ്യ ചിത്രം ‘ഖയാമത്ത് സേ ഖയാമത്ത് തക്ക്’ റിലീസ് ചെയ്തപ്പോള്‍ സിനിമയുടെ പോസ്റ്ററുമായി റോഡുകളിലൂടെ പ്രമോഷന്‍ നടത്തുന്ന ആമിറിനെ വീഡിയോയില്‍ കാണാം.

തെരുവോരങ്ങളില്‍ നോട്ടീസ് വിതരണം ചെയ്യുന്ന ആമിര്‍ ഓട്ടോ ഡ്രൈവര്‍മാരോട് ചോദിച്ച് വണ്ടിയുടെ പുറകിലും മറ്റും പോസ്റ്റര്‍ ഒട്ടിക്കുന്നതും കാണാം. മുഹമ്മദ് സുഫിയാനാണ് ഈ വീഡിയോ പങ്കുവെച്ചത്. ‘വിജയം ഒരിക്കലും എളുപ്പമല്ല. ഓരോ വിജയഗാഥയ്ക്കും പിന്നിലും പോരാട്ടത്തിന്റെ ഒരു ചരിത്രമുണ്ട് എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

Previous articleട്രോളന്മാരെപ്പോലും ഇഷ്ടപ്പെട്ട ഗായത്രി സുരേഷ്..!! കുറിപ്പ് വൈറലാകുന്നു…
Next articleകുഞ്ചാക്കോ ബോബന്‍- ജയസൂര്യ ചിത്രം ‘എന്താടാ സജി’യില്‍ നായികയായി നിവേദ തോമസ്- വീഡിയോ