ട്രോളന്മാരെപ്പോലും ഇഷ്ടപ്പെട്ട ഗായത്രി സുരേഷ്..!! കുറിപ്പ് വൈറലാകുന്നു…

ഗായത്രി സുരേഷ് എന്ന് പറയുമ്പോള്‍ തന്നെ നടിയുടെ പേരില്‍ ഇറങ്ങിയ ഒരുപിടി ട്രോളുകള്‍ പ്രേക്ഷകരുടെ മനസ്സിലൂടെ കടന്ന് പോകും. തനിക്ക് ശരി എന്ന് തോന്നുന്നത് പൊതുയിടങ്ങളില്‍ തുറന്ന് പറയാന്‍ താരം ഒരു മടിയും കാണിക്കാറില്ല..…

ഗായത്രി സുരേഷ് എന്ന് പറയുമ്പോള്‍ തന്നെ നടിയുടെ പേരില്‍ ഇറങ്ങിയ ഒരുപിടി ട്രോളുകള്‍ പ്രേക്ഷകരുടെ മനസ്സിലൂടെ കടന്ന് പോകും. തനിക്ക് ശരി എന്ന് തോന്നുന്നത് പൊതുയിടങ്ങളില്‍ തുറന്ന് പറയാന്‍ താരം ഒരു മടിയും കാണിക്കാറില്ല.. എന്നാല്‍, അത് താരത്തിന് പിന്നീട് വിനയായി തീരുകയാണ്. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പലപ്പോഴും സൈബര്‍ ബുള്ളീയിംഗിന് താരം ഇരയായിട്ടുണ്ട്. ട്രോളുകളും പരിഹാസങ്ങളും ഏറെ ഏല്‍ക്കേണ്ടി വന്നെങ്കിലും തന്റെ ജീവിതവുമായി വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ് താരം, കൊച്ചിയില്‍ സുഹൃത്തിനൊപ്പം ഗായത്രി കാറില്‍ സഞ്ചരിക്കവേ കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതും

നിര്‍ത്താതെ പോയതിന് നാട്ടുകാര്‍ തടഞ്ഞ് വച്ചതും പ്രണവിനെ വിവാഹം ചെയ്യണം എന്ന് പറഞ്ഞതും, പിന്നീട് വന്ന ട്രോളുകളും ട്രോളുകള്‍ക്കെതിരെ ഗായത്രി മുഖ്യമന്ത്രിക്ക് അയച്ച കത്തുമെല്ലാം സിനിമാ കോളങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ എത്രയൊക്കെ ട്രോളുകള്‍ വന്നിട്ടും ട്രോളന്മാരോട് പോലും സ്‌നേഹം മാത്രം പ്രകടിപ്പിക്കുന്ന താരത്തിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇത് വായിച്ചാല്‍ താരത്തിന് ഹേറ്റേഴ്‌സ് ഉണ്ടെങ്കില്‍ പോലും ചിലപ്പോള്‍ ഫാന്‍സ് ആയി മാറും. സോഷ്യല്‍ മീഡിയിയിലെ ഒരു ഗ്രൂപ്പിലാണ് ഗായത്രിയെ കുറിച്ചുള്ള ഒരു കുറിപ്പ് ആദ്യം പ്രത്യക്ഷപ്പെട്ടത്.. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…

ചില സമയത്ത് എനിക്ക് എന്നെപ്പറ്റി തന്നെ ഞാന്‍ വേറെ ലെവലാണല്ലോ തോന്നാറുണ്ട്.. ആ സമയത്ത് ഞാനെന്റെ യൂറ്റുബ് വീഡിയോസിന്റെ കമന്റെടുത്ത് ഒന്ന് നോക്കും അപ്പോ. ഏകദേശം ബാലന്‍സ് ആവും’ഈയടുത്തൊരു അഭിമുഖത്തില്‍ അഭിനേത്രി ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ്. ഇത്രയും നിഷ്‌കളങ്കവും സത്യസന്ധവുമായൊരു സ്റ്റേറ്റ്‌മെന്റ് മറ്റൊരു സെലിബ്രേറ്റിയില്‍ നിന്നുണ്ടായിട്ടോ എന്ന് സംശയമാണ്. തനിക്ക് നിരന്തരം നേരിടേണ്ടിവരുന്ന സൈബര്‍ ബുള്ളിയിങ്‌നെ പോലും എത്ര മനോഹരമായണവര്‍ ഉപയോഗിക്കുന്നത്. ട്രോളുകളോടും കളിയാക്കലുകളോടും ഒരു തരിപോലും പരിഭവമില്ലാതെ അവരതിനെ തന്റെ വളര്‍ച്ചക്കുള്ള വളമായി മാറ്റുമ്പോള്‍.

Gayathri R Suresh2
Gayathri R Suresh2

ട്രോളി ട്രോളി ട്രോളിനൊടുക്കം ആ ട്രോളിയവന്മാര്‍ക്ക് പോലും ഗായത്രിയെ ഇഷ്ടപ്പെട്ടുതുടങ്ങുകയാണ്. ഗായത്രി ഒരു ജെന്യൂന്‍പേഴ്‌സണ്‍ ആയിട്ടാണ് പ്രാന്തനു പേഴ്‌സണലി തോന്നിട്ടുള്ളത്. തനിക്കൊപ്പം ഇന്‍ടസ്ട്രിയില്‍ വന്നവര്‍ മാന്യതയുടെ മാസ്‌കണിഞ്ഞ് ഇന്റര്‍വ്യുനെയും സോഷ്യല്‍ മീഡിയേയും അഭിമുഖീകരിക്കുമ്പോള്‍, ഒരു തരം കപടതക്കും അടിമപ്പെടാതെ അരങ്ങിലെ ആട്ടച്ചമയങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്കും വേഷം കെട്ടലുകള്‍ക്കും നിന്നുകൊടുക്കാതെ സ്പഷ്ടമായിതന്നെ താന്‍ ആരോണോ അതായി തന്നെ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്ന യഥാര്‍ത്ഥ താരം…