രൺവീർ സിങ്ങിന്റെ നഗ്നചിത്രത്തെ കുറിച്ച് ആമിർ ഖാൻ പറഞ്ഞത്

കോഫി വിത്ത് കരണ്‍ 7-ന്റെ അഞ്ചാമത്തെ എപ്പിസോഡ് ഒടുവില്‍ പുറത്തിറങ്ങി. പുറത്തിറങ്ങാനുള്ള ചിത്രമായ ലാല്‍ സിംഗ് ഛദ്ദയിലെ പ്രധാന താരങ്ങള്‍, ആമിര്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍ എന്നിവര്‍ ഈ എപ്പിസോഡില്‍ അവതാരകനായ കരണ്‍ ജോഹറുമായി രസകരമായ സംഭാഷണം നടത്തിയതിന്റെ വീഡിയോയാണ് പുറത്തുവരുന്നത്. രസകരമായ റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ, ആമിര്‍ രണ്‍വീര്‍ സിങ്ങിന്റെ നഗ്‌നചിത്രങ്ങളോട് പ്രതികരിച്ചു.

‘അദ്ദേഹത്തിന് മികച്ച ശരീരഘടനയുണ്ട്. അദ്ദേഹത്തിന്റെ ധൈര്യം സമ്മതിക്കുന്നുവെന്നും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പേപ്പര്‍ മാഗസിനു വേണ്ടിയുള്ള ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന്റെ നൂഡ് ഫോട്ടോഷൂട്ട് വലിയ ചര്‍ച്ചയായിരുന്നു. താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ഫോട്ടോഷൂട്ടിന്റെ പേരില്‍ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തെ പിന്തുണച്ച് സുഹൃത്തും നടനുമായ അര്‍ജുന്‍ കപൂര്‍ രംഗത്തെത്തിയിരുന്നു.
രണ്‍വീറിനെ ആരും നിര്‍ബന്ധിച്ച് ചെയ്യിച്ചതല്ലെന്നും താന്‍ എന്താണോ അങ്ങനെയായിരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു.

‘ആളുകളെ അവരവരായിരിക്കാന്‍ അനുവദിക്കണം. രണ്‍വീര്‍ എപ്പോഴും അങ്ങനെയാണ്. ജീവിതത്തില്‍ മറ്റൊരാളായി നടിക്കില്ല. അവന്‍ സമീപത്തുണ്ടെങ്കില്‍ നമുക്ക് സൗഹൃദവും സന്തോഷവും പ്രസരിപ്പും തോന്നും. അതെല്ലാം അവന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.

സ്വന്തം ചര്‍മത്തില്‍ അവന്‍ സന്തുഷ്ടനാണെങ്കില്‍, അവന് അത് ആഘോഷിക്കണം എന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ. നമുക്ക് അതു ബഹുമാനിക്കാം. എല്ലാം വളരെ സന്തോഷത്തോടു കൂടിയാണ് അവന്‍ ചെയ്യുന്നതെന്നായിരുന്നു അര്‍ജുന്റെ പ്രതികരണം.

Previous articleസോഷ്യല്‍ മീഡിയ സഹായിച്ചു, 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ അമ്മയെ കണ്ടെത്തി
Next articleകീര്‍ത്തി സുരേഷും പ്രണവും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്, പക്ഷെ ഒരാവശ്യം വന്നാല്‍ ആദ്യം വിളിക്കുക അദ്ദേഹത്തെ; കല്യാണി പ്രിയദര്‍ശന്‍