ആറാട്ടിന് എതിരെ വ്യാജപ്രചരണം, അഞ്ച്‌ പേര്‍ക്കെതിരെ കേസ്..!! പ്രചരിക്കുന്നത് കാണികള്‍ കിടന്നുറങ്ങുന്ന വീഡിയോ..!!

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ആറാട്ട്. ആരാധകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആറാട്ട് എന്ന മോഹന്‍ലാല്‍ സിനിമ തീയറ്ററില്‍ എത്തിയത്. മികച്ച പ്രിതകരണം നേടി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിനിമയെ…

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ആറാട്ട്. ആരാധകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആറാട്ട് എന്ന മോഹന്‍ലാല്‍ സിനിമ തീയറ്ററില്‍ എത്തിയത്. മികച്ച പ്രിതകരണം നേടി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സിനിമയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വ്യാജ പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സിനിമയ്‌ക്കെതിരായി പ്രചാരണം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത വിവരവും പുറത്ത് വരുന്നുണ്ട്.

ആറാട്ടിനെതിരെ വ്യാജപ്രചരണം നടത്തിയ അഞ്ച് പേര്‍ക്കെതിരെ മലപ്പുറം കോട്ടക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തീയറ്റര്‍ ഉടമ തന്നെ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ആറാട്ട് സിനിമയുടെ സംവിധായകനായ ബി. ഉണ്ണികൃഷ്ണന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരമൊരു വ്യാജപ്രചരണം നടക്കുന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു… ആറാട്ട് പ്രദര്‍ശനം നടക്കുന്ന സ്‌ക്രീനും ആറ് പേര്‍ കിടന്നുറങ്ങുന്നതും ആണ് വീഡിയോയില്‍ ഉള്ളത്.

സിനിമയെ വിമര്‍ശിക്കാം. ഒരു സിനിമയെ മനപൂര്‍വ്വം ഇകഴ്ത്തി സംസാരിക്കുന്നത് ആ സിനിമയെ മാത്രമല്ല, സിനിമ ഇന്‍ഡസ്ട്രിയെ തന്നെ മുഴുവനായാണ് ബാധിക്കുന്നത്. ഇതൊരു എന്റര്‍ടെയ്ന്‍മെന്റ് സിനിമയാണെന്ന് ആദ്യമേ പറഞ്ഞതാണ്. ഇതില്‍ വലിയ കഥാഗതിയൊന്നും ഇല്ല. പ്രധാനപ്പെട്ട വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നില്ല. ഇത്രയും മുതല്‍ മുടക്കുള്ള സിനിമ ഒ.ടി.ടിയ്ക്ക് കൊടുക്കാതെ വെച്ചത്,

അത് തീയറ്ററില്‍ തന്നെ വെച്ച് കാണേണ്ട സിനിമയായത് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് ഒരു ആറാട്ട് കഴിഞ്ഞിറങ്ങുന്ന പ്രതീതി ലഭിക്കും എന്ന് സിനിമയുടെ റിലീസിനു മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ഒരു സിനിമയ്‌ക്കെതിരെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടന്നുകൊണ്ടിരിക്കുന്നത്.