കോമഡി, ആക്ഷൻ, ഡാൻസ്, തുടങ്ങി എല്ലാ മേഖലയിലും പക്കാ ലാലിസം കാണിച്ച് ആറാട്ട് !!

മോഹൻലാൽ എന്ന താരത്തെ പൂർണ്ണമായി എക്സ്പ്ലോയിറ്റ് ചെയ്യുന്നതിൽ വിജയിക്കുകയും അതേ സമയം കഥയുടെ വൺ ലൈനർ കേട്ടാൽ അയ്യേ എന്ന് തോന്നിപ്പിക്കയും ചെയ്യുന്ന ഒരു പ്രത്യേക കോമ്പിനേഷൻ ഉള്ള ഈ ചിത്രത്തെ കുറിച്ച് ഒറ്റ…

മോഹൻലാൽ എന്ന താരത്തെ പൂർണ്ണമായി എക്സ്പ്ലോയിറ്റ് ചെയ്യുന്നതിൽ വിജയിക്കുകയും അതേ സമയം കഥയുടെ വൺ ലൈനർ കേട്ടാൽ അയ്യേ എന്ന് തോന്നിപ്പിക്കയും ചെയ്യുന്ന ഒരു പ്രത്യേക കോമ്പിനേഷൻ ഉള്ള ഈ ചിത്രത്തെ കുറിച്ച് ഒറ്റ വാക്കിൽ നല്ലതോ ചീത്തയോ എന്നു പറയാൻ ബുദ്ധിമുട്ടാണ്. കൊറേ ഒക്കെ കാര്യങ്ങൾ വർക്ക്‌ ഔട്ട്‌ അകുന്നുണ്ട്.. ചിലതൊക്കെ ചീറ്റി പോകുന്നുമുണ്ട്. കാണുന്നവരുടെ ടേസ്റ്റ് അനുസരിച്ചിരിക്കും ഇഷ്ടപെടുന്നതും ഇഷ്ട്ടപെടാതിരിക്കുന്നതും. ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് ലാലേട്ടൻ തന്നെ ആണ്. കോമഡി, ആക്ഷൻ, ഡാൻസ്, തുടങ്ങി എല്ലാ മേഖലയിലും പക്കാ ലാലിസം എല്ലാ വിധ പ്രേക്ഷകാർക്കും രസിക്കാനുള്ളതും ആരാധകർക്ക് അർമാദിക്കാനുള്ളതും ആയ വക നൽകുന്നുണ്ട്. നായകന്റെ മാസ്സ് കാണിക്കാൻ വേണ്ടി മുൻകാല ചിത്രങ്ങളുടെ റെഫെറൻസ് വയ്ക്കുന്നതിനു പകരം ഒരു സ്പൂഫ് ശൈയിലിയിൽ അത് ഉപയോചിച്ചിരിക്കുന്നത് പല ഇടങ്ങളിലും ചിരി ഉണർത്തുന്നു.. അതേ സാധനം തന്നെ ഇടക്കൊക്കെ വെറുപ്പിക്കുകയും ചെയ്യുന്നു. ലാൽ – സിദ്ധിഖ് കോംബോ സീനുകൾ എല്ലാം നന്നായി ഇഷ്ടപ്പെട്ടു. രാഹുൽ രാജിന്റെ ബി ജി എം തകർപ്പൻ ആയിരുന്നു.

മാസ്സ്/ ആക്ഷൻ സീനുകളുടെ ക്യാമറ വർക്കും, ഷോട്ട് ഡിവിഷൻസും ലാലേട്ടന്റെ സ്‌ക്രീൻ പ്രെസെൻസും ഒപ്പം രാഹുലിന്റെ ബിജിഎം കൂടി ആകുമ്പോൾ തിരക്കഥയുടെ കുറവ് മറികടക്കുന്നു. ഒരു മിനി 20-20 കുള്ള അഭിനേതാക്കൾ ചിത്രത്തിൽ വന്നു പോകുന്നുണ്ട്. പലർക്കും വലിയ ഇമ്പോര്ടൻസ് ഒന്നും ഇല്ല.. ഫുൾ ലാലേട്ടൻ പെർഫോമൻസ് മാത്രമാണ്. കെജിഫ് വില്ലനും ബാഹുബലി കാലകേയൻ ഉം, റിയാസ് ഖാനും ഒക്കെ വെറുതെ വന്നു ഇടി കൊണ്ടുപോകുന്നുണ്ട്. പേഴ്സണലി എനിക്ക് ഇഷ്ടപ്പെടാതിരുന്ന തോന്നിയത് ചിത്രത്തിന്റെ ഫൈനൽ ആക്ട് ആണ്. അത്രേം നേരം കണ്ടുകൊണ്ടിരുന്ന ചിത്രം വേറെ ആണെന്ന്‌ തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള ഒരു വ്യത്യാസം കഥയും ട്രീറ്റ്മെന്റ് ലും അവസാനം കൊണ്ടുവരും. ക്ലൈമാക്സ്‌ പോർഷൻ പെട്ടന്ന് തട്ടിക്കൂട്ടി അവസാനിപ്പിച്ചത് പോലെ തോന്നി. പിന്നെ ഏ. ആർ റഹ്മാൻ… എന്തിനാണ് പുള്ളിയെ പോലെ ഒരാളെ ഇങ്ങോട്ട് വലിച്ചിഴച്ചു കൊണ്ടുവന്നത് എന്ന് തോന്നിപ്പോയി. ഏ. ആർ റഹ്മാന്റെ പ്രെസൻസ് ക്യാപിറ്റലൈസ് ചെയ്യാൻ സംവിധായകൻ അമ്പേ പരചയപെട്ടു.

Aarattu New Movie
Aarattu New Movie

ലൂസിഫറിലെ ക്ലൈമാക്സ്‌ ആക്ഷൻ സീനും ഡാഫ്താരാ എന്ന ഗാനവും, അതിന്റെ മേക്കിങ്ങും ഒക്കെ നന്നായി സിങ്ക് ആയിരുന്നു.. എന്നാൽ അതിവിടെ കിട്ടിയില്ല.. മുക്കാല പോലെ എവെർഗ്രീൻ സെൻസെഷണൽ പാട്ടും, മോഹൻലാലിൻറെ തട്ടുപൊളിപ്പൻ ആക്ഷൻ ഉണ്ടായിട്ടും ക്ലൈമാക്സിൽ എന്തോ ഒരു പ്രശ്നം. പാട്ടുകാരണം ആക്ഷനും, ആക്ഷൻ കാരണം പാട്ടും ആസ്വദിക്കാൻ പറ്റിയില്ല. സിനിമയിലെ പോ.ക ഫാക്ടർ ഒന്നും എന്റെ അസ്വാദനത്തിനെ ബാധിക്കാറില്ല.. പക്ഷേ ഇതിൽ ഫസ്റ്റ് ഹാൾഫിലെ തീരെ ചില തരം താണ ഡബിൾ മീനിങ് കോമെഡികൾ നെറ്റിചുളുപ്പിക്കും വിധം മോശമായി തോന്നി. അത് ഒഴിവാക്കാമായിരുന്നു. ചുരുക്കത്തിൽ നിങ്ങൾക്ക് കഥ ഒന്നും വലിയ പ്രശ്നമല്ലാതെ അടിപൊളി മാസ്സ് മസാല ചിത്രം ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഈ ചിത്രം കാണാം. മോഹൻലാൽ fan ആണെകിൽ ഉറപ്പായും കാണുക.. പക്ഷേ തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക. Ott യിൽ എൻജോയ് ചെയ്യാൻ പറ്റിയ ഒരു ഫോർമാറ്റിലുള്ള ചിത്രമല്ല ഇത്‌.