‘സേതുരാമയ്യര്‍ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വര്‍ഷങ്ങള്‍, അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാന്‍ ഒരുങ്ങുന്നു- കെ മധു

സേതുരാമയ്യര്‍ സിബിഐയുടെ പരമ്പരയിലെ ആദ്യ ഭാഗം പുറത്തിറങ്ങിയിട്ട് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയായെന്ന് സംവിധായകന്‍ കെ മധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി…

സേതുരാമയ്യര്‍ സിബിഐയുടെ പരമ്പരയിലെ ആദ്യ ഭാഗം പുറത്തിറങ്ങിയിട്ട് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയായെന്ന് സംവിധായകന്‍ കെ മധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നില്‍ക്കുന്നു. ഇപ്പോള്‍ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാന്‍ ഒരുങ്ങുകയാണ്.
ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടം കൂടി സി.ബി.ഐ.യുടെ അഞ്ചാം പതിപ്പോടെ സ്വന്തമാക്കുകയാണ്. ഇതുവരെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.