എന്റെ കളി ഇവിടെ തന്നെ വീണ്ടും ഒരു നെയ്യാറ്റിൻകര ഗോപന്റെ ടീസർ ജന ശ്രദ്ധ നേടുന്നു !!

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്‌മാണ്ഡ സിനിമയ്ക്ക് ശേഷം ലാലേട്ടന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മറ്റൊരു ചിത്രമാണ് ആറാട്ട്.എന്നാൽ ചിത്രത്തിന്റെ റിലീസിന് ശേഷം നെയ്യാറ്റിന്‍കര ഗോപനെ ആരാധകര്‍ നെഞ്ചിലേറ്റിയിക്കുകയാണ്. പൂര്‍ണമായും ഒരു മാസ്സ് സിനിമ…

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്‌മാണ്ഡ സിനിമയ്ക്ക് ശേഷം ലാലേട്ടന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മറ്റൊരു ചിത്രമാണ് ആറാട്ട്.എന്നാൽ ചിത്രത്തിന്റെ റിലീസിന് ശേഷം നെയ്യാറ്റിന്‍കര ഗോപനെ ആരാധകര്‍ നെഞ്ചിലേറ്റിയിക്കുകയാണ്.

പൂര്‍ണമായും ഒരു മാസ്സ് സിനിമ എന്ന് പറഞ്ഞു കൊണ്ട് തന്നെ തിയേറ്ററിലേക്ക് കൊണ്ട് വരാന്‍ സാധിച്ച സിനിമയാണ് ആറാട്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…ആറാട്ട് ഒരു മാസ് സിനിമ എന്ന് പറഞ്ഞ്‌കൊണ്ട് തന്നെ തീയറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍ എല്ലാ ചിത്രങ്ങളും അങ്ങനെ മാത്രം ചെയ്യാന്‍ കഴിയില്ല എന്നും, വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നത് എന്നും മോഹന്‍ലാല്‍ പറയുന്നു. ദൃശ്യം 2 ഒരു ഫാമിലി ത്രില്ലര്‍ ആയിരുന്നു എങ്കില്‍, മരക്കാര്‍ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ഉള്ള ചിത്രമായിരുന്നു എന്നും, ബ്രോ ഡാഡി, 12 ത് മാന്‍, മോണ്‍സ്റ്റര്‍, റാം എന്നീ ചിത്രങ്ങള്‍ എല്ലാം തന്നെ യഥാക്രമം കോമഡി, ത്രില്ലര്‍, ആക്ഷന്‍ അങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.

ആർട്ട് ഇപ്പോൾ മികച്ച വിജയമായി മാറിയിരിക്കുകയാണ്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ, മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം കൂടിയാണ് ആറാട്ട്. ഇപ്പോൾ ഈ ചിത്രത്തിലെ പുത്തൻ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ടീസർ പ്രേക്ഷക ശ്രദ്ധ നേടിയത്.