ഞാൻ ഒഴിഞ്ഞ് പോയെന്ന് കൂട്ടുകാരനോട് പറഞ്ഞേക്ക് കണ്ണ് നനച്ച് മമ്മൂട്ടി കെപിഎസി ലളിത കോംബോ !!

മലയാള സിനിമക്ക് തീര നഷ്ടം നൽകിയാണ് കെപിഎസി ലളിത വിടവാങ്ങിയത്. അവസാനമായി ഒരു നോക്ക് കണ്ട് ആദരവ് അർപ്പിക്കാൻ എത്തിയ സഹപ്രവർത്തകർ വേദന കടിച്ചമർത്തി നിന്നതും, പലരും കണ്ണീരോടെ ഓർമ്മകൾ പങ്ക് വെച്ചപ്പോൾ ചിലർ…

മലയാള സിനിമക്ക് തീര നഷ്ടം നൽകിയാണ് കെപിഎസി ലളിത വിടവാങ്ങിയത്. അവസാനമായി ഒരു നോക്ക് കണ്ട് ആദരവ് അർപ്പിക്കാൻ എത്തിയ സഹപ്രവർത്തകർ വേദന കടിച്ചമർത്തി നിന്നതും, പലരും കണ്ണീരോടെ ഓർമ്മകൾ പങ്ക് വെച്ചപ്പോൾ ചിലർ വിങ്ങുന്ന വേദനയിൽ ഒന്നും മിണ്ടാതെ മടങ്ങിയതും എല്ലാം നമ്മൾ കണ്ടതാണ്. മലയാള ചലച്ചിത്ര നാടക ലോകത്ത് ആറ് പതിറ്റാണ്ടിലധികം നിറഞ്ഞ് നിന്ന കെപിഎസി ലളിതക്ക് കൊച്ചി കണ്ണീരിൽ കുതിർന്ന യാത്ര മൊഴിയാണ് നൽകിയത്. മലയാള സിനിമയിലെ പ്രമുഖർ എല്ലാം തങ്ങളുടെ പ്രിയ സഹപ്രവർത്തകക്ക് യാത്ര മൊഴി ചൊല്ലാൻ എത്തിയിരുന്നു.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. മമ്മൂട്ടി കെപിഎസി ലളിത കനൽകാറ്റ് എന്ന ചിത്രത്തിലെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കണ്ണ് നിറയാതെ ഈ സീൻ കണ്ടിട്ടില്ല..ഇതിലും മനോഹരമായി മറ്റൊരാൾക്കും അഭിനയിക്കാൻ പറ്റുകയുമില്ല.. ഹോ ഇവർ ജീവൻ വപ്പിച്ചിട്ടു പോയ പോയ ചില കഥാപാത്രങ്ങൾ. എന്നാണ് വീഡിയോ പങ്ക് വെച്ച് ആരാധകർ വാചാലരാകുന്നത്.