ആരാധ്യ ബച്ചന്റെ സ്‌കൂള്‍ ഫീസ് കേട്ട് ഞെട്ടി ആരാധകലോകം!!

താരങ്ങളും താര കുടുംബവുമെല്ലാം ഏറെ ആരാധകരുള്ളവരാണ്. സിനിമാലോകത്ത് എത്തിയില്ലെങ്കിലും താരപുത്രന്മാരും താരപുത്രിമാര്‍ക്കെല്ലാം ഏറെ ആരാധകരുണ്ട്. ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് ആരാധ്യ ബച്ചന്‍. പൊതുഇടങ്ങളിലെത്തുമ്പോഴെല്ലാം പാപ്പരാസികള്‍ താരപുത്രിയെ ക്യാമറയിലാക്കാറുണ്ട്. ഐശ്വര്യ റായിയോടൊപ്പം എല്ലായിടത്തും ആരാധ്യ…

താരങ്ങളും താര കുടുംബവുമെല്ലാം ഏറെ ആരാധകരുള്ളവരാണ്. സിനിമാലോകത്ത് എത്തിയില്ലെങ്കിലും താരപുത്രന്മാരും താരപുത്രിമാര്‍ക്കെല്ലാം ഏറെ ആരാധകരുണ്ട്. ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് ആരാധ്യ ബച്ചന്‍. പൊതുഇടങ്ങളിലെത്തുമ്പോഴെല്ലാം പാപ്പരാസികള്‍ താരപുത്രിയെ ക്യാമറയിലാക്കാറുണ്ട്.

ഐശ്വര്യ റായിയോടൊപ്പം എല്ലായിടത്തും ആരാധ്യ എത്താറുണ്ട്. മകളെ എപ്പോഴും ചേര്‍ത്ത് പിടിച്ചാണ് ഐശ്വര്യ എത്താറുള്ളത്. മാത്രമല്ല എപ്പോഴും മകളെ കൈപിടിച്ച് നടക്കുന്നത് വിമര്‍ശകരെയുണ്ടാക്കാറുണ്ട്. അടുത്തിടെ മകളുടെ ചിത്രം പകര്‍ത്തിയതിന് രൂക്ഷമായി തന്നെ താരം പ്രതികരിച്ചിരുന്നു.

സാധാരണ ബോളിവുഡ് താരങ്ങളൊന്നും കുഞ്ഞുങ്ങളെ പൊതുഇടത്തില്‍ കൊണ്ടുവരാറില്ല. അതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഐശ്വര്യ മകളെ കുഞ്ഞുനാള്‍ മുതല്‍ ലൈംലൈറ്റില്‍ തന്നെ നിര്‍ത്തിയത്.

ഇപ്പോഴിതാ ആരാധ്യയുടെ സ്‌കൂള്‍ ഫീസാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ആറാം ക്ലാസുകാരിയാണ് ആരാധ്യ. മുംബൈയിലെ ഏറ്റവും വലിയ പ്രമുഖരുടെ മക്കള്‍ പഠിക്കുന്ന ധീരു ഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആരാധ്യ.

ഒരു ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് ഈ സ്‌കൂളിലെ ഫീസ്. എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെ ഒരു വര്‍ഷത്തേക്ക് 1.70 ലക്ഷം രൂപയാണ് ഫീസ്. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഒരു വര്‍ഷത്തേക്ക് 4.48 ലക്ഷം രൂപ നല്‍കണം. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിന് 9.65 ലക്ഷം രൂപ, എന്നിങ്ങനെയാണ് സ്‌കൂളിലെ വാര്‍ഷിക ഫീസ്.

ആരാധ്യയെ കൂടാതെ ബോളിവുഡിലെ മിക്ക താരങ്ങളുടെയും മക്കള്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്. ഷാരൂഖ് ഖാന്റെ മകന്‍ അബ്രാം, കരീന കപൂറിന്റെ മകന്‍ തൈമൂര്‍ അലി ഖാന്‍, കരിഷ്മ കപൂറിന്റെ മകള്‍ സമൈറ തുടങ്ങി സെലിബ്രിറ്റി കിഡ്‌സ് എല്ലാം പഠിക്കുന്നതിവിടെയാണ്.

അടുത്തിടെ ആരാധ്യയെ ഐശ്വര്യ നോക്കുന്നതിനെ കുറിച്ച് അഭിഷേക പറഞ്ഞിരുന്നു. മകളെ വളര്‍ത്തുന്നതിന്റെ ഭാരം തനിക്ക് അനുഭവിക്കേണ്ടി വരാറില്ല. എല്ലാ ഉത്തരവാദിത്വങ്ങളും ചെയ്യുന്നത് ഐശ്വര്യയാണ്. എന്റെ ജോലി ചെയ്യാന്‍ ഐശ്വര്യ അനുവദിക്കുന്നെന്നാണ് അഭിഷേക് പറഞ്ഞത്.

അമ്മയായ ശേഷം വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ഐശ്വര്യ നായികയായി എത്തിയിട്ടുള്ളൂ. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയിലൂടെ ഐശ്വര്യ തിരിച്ചെത്തിയത്. ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം പാര്‍ട്ടും ഹിറ്റായിരുന്നു.