ആതിര മാധവ് അഭിനയം നിര്‍ത്തി

കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന സീരിയലില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നന്നായി കഥാപാത്രത്തെ അഭിനയിച്ച് പ്രതിഫലിപ്പിച്ച ആതിരയ്ക്ക് നിരവധി ആരാധകരായിരുന്നു ഉള്ളത്.…

കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ആതിര മാധവ്.
കുടുംബവിളക്ക് എന്ന സീരിയലില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നന്നായി കഥാപാത്രത്തെ അഭിനയിച്ച് പ്രതിഫലിപ്പിച്ച ആതിരയ്ക്ക് നിരവധി ആരാധകരായിരുന്നു ഉള്ളത്. എന്നാലിപ്പോള്‍ താരം അഭിനയം നിര്‍ത്തിയിരിക്കുകയാണ്.

കാരണം കേട്ട് ആരാധകര്‍ കൈയ്യടിച്ചിരിക്കുകയാണ്. ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് താരം അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുന്നത്.
ഗര്‍ഭകാലത്തിന്റെ ആറാം മാസം വരെ താരം അഭിനയിച്ചിരുന്നു. അഭിനയിക്കാന്‍ തീരെ വയ്യാതായി തുടങ്ങിയതോടെയാണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചത് എന്നാണ് നടി വ്യക്തമാക്കുന്നത്. ആഴ്ചയില്‍ 56 ദിവസം 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു.
ഒരുപാട് സ്ട്രെസ് എടുക്കും പോലെ തോന്നി.

സ്ട്രെയിന് ഫീല്‍ ചെയ്തു. കാലിലൊക്കെ വേദനയായി. ബോഡി ഭയങ്കരമായി വീക്ക് ആകുന്നതായി തോന്നി. അതോടെയാണ് തല്‍ക്കാലം നിര്‍ത്താം എന്നു തീരുമാനിച്ചത്. പലപ്പോഴും ലൊക്കേഷനില്‍ നിന്ന് നേരെ ആശുപത്രിയില്‍ പോയി രാത്രി ഡ്രിപ്പ് ഇട്ട് കിടക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ഒട്ടും വയ്യാതായതോടെ തത്ക്കാലം ഇടവേള എടുക്കാമെന്ന് വിചാരിക്കുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്.