‘മാറിയ കാലത്തില്‍ ഈ മനുഷ്യന്‍ എന്നേ സിനിമയില്‍ നിന്ന് പിന്തള്ളപ്പെട്ടു പോയി’ കുറിപ്പ്

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിനെ കുറിച്ച് ശ്രദ്ധേയമായൊരു കുറിപ്പ്. ‘കേരളത്തിലെ ഒരു കാലഘട്ടത്തെ കുറിച്ചുള്ള അറിവിന്റെ ശേഖരമാണ് തിരശീലക്ക് പിന്നിലേക്ക് മറഞ്ഞേക്കുന്നത്. സിനിമ എന്നതില്‍ ഒതുങ്ങുന്നില്ല ആ അറിവ്. ഏത് മേഖലയിലുള്ള വ്യക്തിയുമായി…

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിനെ കുറിച്ച് ശ്രദ്ധേയമായൊരു കുറിപ്പ്. ‘കേരളത്തിലെ ഒരു കാലഘട്ടത്തെ കുറിച്ചുള്ള അറിവിന്റെ ശേഖരമാണ് തിരശീലക്ക് പിന്നിലേക്ക് മറഞ്ഞേക്കുന്നത്. സിനിമ എന്നതില്‍ ഒതുങ്ങുന്നില്ല ആ അറിവ്. ഏത് മേഖലയിലുള്ള വ്യക്തിയുമായി ജോണ് പോളിന് ഒരു അനുഭവ കുറിപ്പ് ഉണ്ടാവുമായിരുന്നുവെന്ന് ഹര്‍ഫാസ് അസൈനാറുടെ കുറിപ്പ്.

കൃത്യമായ തലക്കെട്ട്.
ഇദ്ദേഹത്തിന്റെ മരണം കൊണ്ട് നഷ്ടം ഉണ്ടാവുന്നത് ഇന്നത്തെ സിനിമക്ക് അല്ല. മാറിയ കാലത്തിൽ ഈ മനുഷ്യൻ എന്നേ സിനിമയിൽ നിന്ന് പിന്തള്ളപ്പെട്ടു പോയി.
കേരളത്തിലെ ഒരു കാലഘട്ടത്തെ കുറിച്ചുള്ള അറിവിന്റെ ശേഖരമാണ് തിരശീലക്ക് പിന്നിലേക്ക് മറഞ്ഞേക്കുന്നത്. സിനിമ എന്നതിൽ ഒതുങ്ങുന്നില്ല ആ അറിവ്. ഏത് മേഖലയിലുള്ള വ്യക്തിയുമായി ജോണ് പോളിന് ഒരു അനുഭവ കുറിപ്പ് ഉണ്ടാവുമായിരുന്നു.
രാഷ്ട്രീയത്തിൽ EMS, കരുണാകരൻ, നായനാർ, സിനിമയിൽ കുഞ്ചാക്കോ, എം കൃഷ്ണൻ നായർ, ശശികുമാർ, കെ സ് സേതുമാധവൻ തുടങ്ങി ഇങ്ങു ആഷിക്ക് അബു തുടങ്ങി പുതിയ തലമുറയിലുള്ളവരുമായി, സാഹിത്യത്തിൽ തകഴി, ജി ശങ്കരകുറുപ്പ് എന്നിവർ തൊട്ട് ഇപ്പോൾ സക്കറിയ, ഇന്ദുഗോപൻ, ഹരീഷ് അടക്കം, ഗാനമേഖലയിൽ സാക്ഷാൽ മെഹബൂബ് ഭായി, കോഴിക്കോട് അബ്ദുൽ ഖാദർ തുടങ്ങി ഇന്നത്തെ യുവ ഗായകർ വരെ അങ്ങനെ State of Kerala നിലവിൽ വന്നപ്പോൾ മുതലുള്ള കല രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ ഉള്ള എല്ലാവരുമൊത്തുള്ള അനുഭവങ്ങൾ, ആ കഥകൾ, ആ അറിവുകൾ ആണ് നഷ്ടമായേക്കുന്നത്.
സഫാരി tvയിൽ ഇദ്ദേഹത്തിന്റെ ചരിത്രം എന്നിലൂടെ പരിപാടിയുടെ ആദ്യ എപ്പിസോഡുകൾ ആ കാലഘട്ടത്തിലെ എറണാകുളം ജില്ലയുടെ വിവരണം ആണ്. കെട്ടിരിക്കണം എന്ന് നിസ്സംശയം പറയാൻ ആവുന്ന ഒന്ന്. ആ ചാനലിൽ തന്നെ ഉള്ള സ്‌മൃതി എന്ന പരിപാടി അവതരിപ്പിക്കാൻ ഇദ്ദേഹത്തെക്കാൾ മികച്ചത് ആരു എന്ന ചോദ്യം അത് follow ചെയ്യുന്ന ഓരോ പ്രേക്ഷന്റെയും ഉള്ളിൽ ഇന്നുണ്ടാവും.
നികത്താനാവില്ല ഈ വിടവ്.
പ്രണാമം!!!!
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ പ്രതിഭയാണ് ജോണ്‍ പോള്‍. ആഴ്ചകളായി ആശുപത്രിക്കിടക്കയിലായിരുന്ന ജോണ്‍പോളിനുവേണ്ടി മലയാളസിനിമാലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ശനിയാഴ്ച ഉച്ചയോടെ വിടചൊല്ലി. ഐഷ എലിസബത്താണ് ഭാര്യ. മകള്‍ ജിഷ ജിബി.