രംഗൻ ചേട്ടന്റെ കഴിവുകൾ സംയോജിപ്പിച്ച ടാലന്റ് ടീസർ ; ആവേശത്തിന്റെ പുതിയ ടീസർ എത്തി 

ഫഹദ് ഫാസിൽ രംഗൻ ആയി എത്തിയ പുതിയ ചിത്രം ആവേശത്തിന്റെ പുതിയ ടാലന്റ് ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, രംഗൻ ചേട്ടന്റെ കഴിവുകൾ സംയോജിപ്പിച്ച പുതിയ ടാലന്റ് ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ…

ഫഹദ് ഫാസിൽ രംഗൻ ആയി എത്തിയ പുതിയ ചിത്രം ആവേശത്തിന്റെ പുതിയ ടാലന്റ് ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, രംഗൻ ചേട്ടന്റെ കഴിവുകൾ സംയോജിപ്പിച്ച പുതിയ ടാലന്റ് ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, രംഗൻ  ചേട്ടൻ പുതിയ റീൽസ് ചെയ്യുന്നതും, പാട്ട് പാടുന്നതുമാണ് ഈ ടീസറിൽ കാണാൻ കഴിയുന്നത്. ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തെ പൂവേ നിൻ മണിമുത്തം എന്ന ഗാനമാണ് ഇതിൽ ആലപിച്ചിരിക്കുന്നത്

ഇതൊരു കോമഡി ആക്ഷൻ ചിത്രമാണ് ,ചിത്രത്തിൽ ഒരു ഗ്യാങ്‌സ്റ്റർ ആയാണ് ഫഹദ് അഭിനയിക്കുന്നത്, രങ്കണ്ണൻ  എന്ന കഥാപത്രത്തെയാണ് താരം അഭിനയിച്ചിരിക്കുന്നത്, രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവ് സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് ആവേശം

ഫഹദിന് പുനരാവിഷ്ക്കരിക്കുന്ന വിശേഷണവുമായി എത്തിയ ഈ ചിത്രത്തിൽ അതിന് അർത്ഥമാക്കുന്ന രീതിയിലാണ് അദ്ദേഹം തൻറെ കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, ഒറ്റ ബുദ്ധിയും, തമാശക്കാരനുമായ രംഗയായി അഭിനയിച്ച ഫഹദിന്റെ ഒറ്റയാൾ പോരാട്ട൦ എന്ന് തന്നെ പറയാം ഈ ചിത്രത്തെ