കുഞ്ഞ് ഓംകാറിന് പിറന്നാള്‍ ആശംസയുമായി മമ്മൂട്ടിയും സുല്‍ഫത്തും!! അനുഗൃഹീതമായെന്ന് നരേന്‍

തെന്നിന്ത്യയുടെ പ്രിയ താരമാണ് നരേന്‍. ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളത്തിന്റെ ഹൃദയത്തിലേക്കാണ് നരേന്‍ ചേക്കേറിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നരേന്‍ മലയാളത്തിന്റെ പ്രിയ താരമായി മാറി. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. 15ാം വിവാഹവാര്‍ഷികത്തിനാണ്…

തെന്നിന്ത്യയുടെ പ്രിയ താരമാണ് നരേന്‍. ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളത്തിന്റെ ഹൃദയത്തിലേക്കാണ് നരേന്‍ ചേക്കേറിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ നരേന്‍ മലയാളത്തിന്റെ പ്രിയ താരമായി മാറി. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. 15ാം വിവാഹവാര്‍ഷികത്തിനാണ് നരേന്‍ രണ്ടാമത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണെന്ന് അറിയിച്ചത്. നരേന്‍- മഞ്ജു ഹരിദാസ് ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്, മകള്‍ തന്മയയും മകന്‍ ഓംകാറും.

ഇപ്പോഴിതാ ഓംകാറിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഓംകാറിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി മകന്‍ ഓംകാറിനെയും എടുത്ത് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചിട്ടുണ്ട് താരം. പിറന്നാള്‍ ദിവസം മമ്മൂക്കയുടെയും തന്റെ മാതാപിതാക്കളുടെയും സാന്നിധ്യത്താല്‍ അനുഗൃഹീതമായെന്നും പറഞ്ഞാണ് ചിത്രങ്ങള്‍ നരേന്‍ പങ്കുവച്ചത്. ഓംകാറിന് കേക്ക് വായില്‍വെച്ചു കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും നരേന്‍ പങ്കുവെച്ചു.

മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ഓംകാറിന് പിറന്നാളാശംസ നേര്‍ന്നിട്ടുണ്ട്. നരേന്റെ മാതാപിതാക്കളും ആഘോഷത്തിനെത്തിയിരുന്നു. ഭാര്യ മഞ്ജു, മകള്‍ തന്‍മയ നരേന്‍ എന്നിവരുടെയും ചിത്രങ്ങളും നരേന്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്കു താഴെ നിരവധി പേരാണ് കുഞ്ഞിന് ആശംസയുമായെത്തുന്നത്.

ക്യൂന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്ക് ശേഷം നരേന്‍ തിരിച്ചെത്തുകയാണ്. മറ്റൊരു പ്രത്യേകതയുമുണ്ട്, മീര ജാസ്മിനാണ് നായികയാവുന്നത്. ഇടവേളയ്ക്ക് ശേഷം മീരജാസ്മിനും നരേനും ഒന്നിക്കുകയാണ് ചിത്രത്തിലൂടെ.