അക്ഷരങ്ങളെ ആരാധിച്ച ശേഷം ആദ്യം മുതല്‍ എല്ലാം തുടങ്ങും!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. നൈറ്റ് ഡ്രൈവ്, പത്താം വളവ്, കഡാവര്‍ എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയതും അഭിലാഷാണ്. ഇപ്പോഴിതാ നവരാത്രിയെ കുറിച്ചും പൂജ വയ്പ്പിനെ…

മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. നൈറ്റ് ഡ്രൈവ്, പത്താം വളവ്, കഡാവര്‍ എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയതും അഭിലാഷാണ്. ഇപ്പോഴിതാ നവരാത്രിയെ കുറിച്ചും പൂജ വയ്പ്പിനെ കുറിച്ചെല്ലാം പങ്കുവയ്ക്കുകയാണ് അഭിലാഷ് പിള്ള.

താന്‍ പുസ്തകം പൂജ വയ്ക്കുമ്പോള്‍ ഒരു നോവല്‍ കൂടി പുസ്തകത്തിനൊപ്പം വയ്ക്കുമായിരുന്നെന്ന് അഭിലാഷ് പറയുന്നു. പൂജ എടുത്തു കഴിയുമ്പോള്‍ ആ നോവലാണ് ആദ്യം വായിക്കുക. എട്ടാം ക്ലാസ്, ഒന്‍പതാം ക്ലാസില്‍ പഠുക്കുമ്പോഴുള്ള ശീലമാണ് അതെന്നും അഭിലാഷ് പറയുന്നു.

അക്ഷരങ്ങളുടെ തുടക്കമാണ് പൂജ വയ്പ്. ഒരു എഴുത്തുകാരനായി ഞാന്‍ മാറിയ വഴിയും അതു തന്നെയാണെന്നാണ് തന്റെ വിശ്വാസം. വര്‍ഷത്തില്‍ മൂന്നു ദിവസം എല്ലാം പൂജ വയ്ക്കുന്നു, അക്ഷരങ്ങളെ ആരാധിക്കുന്നു, അതിനു ശേഷം ആദ്യം മുതല്‍ എല്ലാം തുടങ്ങുന്നു. എല്ലാം ഒന്ന് പുതുക്കലാണെന്നും അഭിലാഷ് പറയുന്നു.

സിനിമയില്‍ വന്ന ശേഷം ഇപ്പോള്‍ പൂജ വയ്ക്കാറുള്ളത് തിരക്കഥയാണ്. പൂജ എടുക്കുന്ന ദിവസം അത് നിര്‍ത്തിയ അതേ ഇടത്ത് നിന്നു വീണ്ടും എഴുതി തുടങ്ങും, അപ്പോള്‍ ഒരു ഊര്‍ജം ലഭിക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതാണ് പതിവെന്നും അഭിലാഷ് പറയുന്നു.