എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാന്‍ ശീലിച്ചു, അമൃതയെ കുറിച്ച് അഭിരാമി

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉള്ള താര സഹോദരിമാരാണ് അമൃത സുരേഷും അഭിരാമിയും. ഇരുവരും ഒരുമിച്ച് ബിഗ് ബോസ്സിൽ മത്സരിക്കാനും എത്തിയിരുന്നു. അപ്പോഴും സ്വന്തം നിലവാരത്തിന് അപ്പുറം പെരുമാറാനോ സംസാരിക്കാനോ അമൃതയും അഭിരാമിയും കൂട്ടാക്കിയില്ല.…

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉള്ള താര സഹോദരിമാരാണ് അമൃത സുരേഷും അഭിരാമിയും. ഇരുവരും ഒരുമിച്ച് ബിഗ് ബോസ്സിൽ മത്സരിക്കാനും എത്തിയിരുന്നു. അപ്പോഴും സ്വന്തം നിലവാരത്തിന് അപ്പുറം പെരുമാറാനോ സംസാരിക്കാനോ അമൃതയും അഭിരാമിയും കൂട്ടാക്കിയില്ല. ഷോയിൽ അധികം മോശമായി പെരുമാറാതിരുന്ന സഹോദരിമാർ കൂടിയാണ് ഇവർ. ഇരുവരും ചേർന്ന് അമൃതം ഗമയ എന്ന പേരിൽ ഒരു മ്യൂസിക്ക് ബാൻഡും തുടങ്ങിയിരുന്നു. നിരവധി പരിപാടികളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഈ മ്യൂസിക് ബാൻഡ്. പലപ്പോഴും ഇവരുടെ വിശേഷങ്ങളും വാർത്തകലും എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

amritha suresh abhirami

അത്തരത്തിൽ അടുത്തിടെ അമൃതയും ഗോപി സുന്ദറും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അമൃതയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് ഗോപി സുന്ദർ എത്തിയതോടെ ഈ പ്രചാരണങ്ങൾ കുറച്ച് ദിവസത്തേക്ക് അവസാനിച്ചിരുന്നു എങ്കിലും അമൃതയുടെ പിറന്നാൾ ദിനത്തിൽ ഗോപി സുന്ദർ അമൃതയ്ക്ക് ആശംസകളുമായി എത്താതിരുന്നത് വീണ്ടും ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ഗോപി സുന്ദറിന്റെ പിറന്നാൾ അമൃത ഗംഭീരമായി ആഘോഷിച്ചിരുന്നു. എന്നാൽ ആ സ്ഥാനത്ത് അമൃതയ്ക്ക് ഒരു ആശംസകൾ നേർന്നു കൊണ്ട് പോലും ഗോപി സുന്ദർ എത്തിയിരുന്നില്ല.

എന്നാൽ ഇപ്പോൾ അമൃതയുടെ സഹോദരി അഭിരാമി പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.അമൃതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റാണ് അഭിരാമി പങ്കുവെച്ചിരിക്കുന്നത്. ലോകം അത്യന്തം ക്രൂരമായി പെരുമാറിയിട്ടും ഏറ്റവും മികച്ചവളായി നിലനില്‍ക്കാനുള്ള, പ്രയത്‌നങ്ങളില്‍ നിന്നും പിന്മാറാതിരുന്ന ചന്ദ്രനെ വിടാതെ പിന്തുടരുന്ന ചെന്നായയെ പോലെ സ്വന്തം സ്വപ്നങ്ങള്‍ക്ക് പുറകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഉത്കൃഷ്ടമായ ആത്മാവിന് ജന്മദിനാശംസകള്‍, എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാന്‍ ശീലിച്ചു, പ്രിയപ്പെട്ടവരെയെല്ലാം ചേര്‍ത്ത് പിടിച്ചുകൊണ്ട് വളരെ മികച്ച രീതിയില്‍ മുന്‍പോട്ടു പോയിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ കുറ്റപ്പെടുത്താന്‍ മാത്രം ശീലിച്ച വായകളെ ശ്രദ്ധിക്കാതിരിക്കുക എന്നും അഭിരാമി പോസ്റ്റിൽ പറയുന്നു.