അതൊക്കെ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വിൻസി അലോഷ്യസ്. അഭിനയ മോഹവുമായി വർഷങ്ങൾ കൊണ്ട് നടക്കുന്ന പെൺകുട്ടി എന്നാൽ ഇന്ന് സിനമയിൽ തന്റേതായ ഒരു സ്ഥാനം നേടിയിരിക്കുകയാണ്. മുൻപ് ഒഡിഷനുകൾക്ക് താൻ പങ്കെടുത്തിരുന്നു എങ്കിലും അതിൽ…

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വിൻസി അലോഷ്യസ്. അഭിനയ മോഹവുമായി വർഷങ്ങൾ കൊണ്ട് നടക്കുന്ന പെൺകുട്ടി എന്നാൽ ഇന്ന് സിനമയിൽ തന്റേതായ ഒരു സ്ഥാനം നേടിയിരിക്കുകയാണ്. മുൻപ് ഒഡിഷനുകൾക്ക് താൻ പങ്കെടുത്തിരുന്നു എങ്കിലും അതിൽ നിന്നൊക്കെ താൻ പുറത്താക്കപ്പെട്ടിരുന്നു എന്നാണ് വിൻസി പറഞ്ഞത്. വിന്സിയുടെ ഭാഗ്യം തെളിഞ്ഞത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന നായിക നായകൻ എന്ന പരുപാടിയിൽ പങ്കെടുക്കാൻ തുടങ്ങിയതോടെയാണ്. നിരവധി മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് വിൻസി പരുപാടിയിൽ കാഴ്‌ച വെച്ചത്.

ആ പരിപാടിയുടെ പടി ഇറങ്ങിയപ്പോൾ മികച്ച നടി എന്ന ബഹുമതിയും താരത്തിന് ലഭിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് അഭിനയത്തിനോട് ഭയങ്കര ഇഷ്ട്ടമാണെനന്നും നല്ല കഥാപാത്രങ്ങൾ താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് വിൻസി. ഒരു അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സത്യത്തിൽ ഞാൻ ഒരുപാട് ആഗ്രഹിച്ച, സ്വപ്നം കണ്ട കാര്യങ്ങൾ ആണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. എല്ലാം പ്രതീക്ഷിക്കാതെ സംഭവിച്ചത് ആണെന്ന് പറഞ്ഞാൽ അത് കള്ളമായി പോകും. എനിക്ക് അഭിനയത്തിനോട് ഒരുപാട് ആവേശം ആണ്.

നല്ല കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് താൽപ്പര്യം ഏറെയാണ്. ശരിക്കും അഭിനയത്തിനോട് ആർത്തിയാണ് എന്നൊക്കെ പറയാറില്ലേ. അതാണ് എനിക്കും അഭിനയത്തിനോട്. മികച്ച കഥാപാത്രങ്ങളും നല്ല സിനിമകളും ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. അത് തുറന്ന് പറയാൻ തനിക്ക് യാതൊരു മടിയും ഇല്ല. എന്റെ ആഗ്രഹം പ്രേക്ഷകർ എന്റെ അഭിനയം കണ്ടു ആസ്വദിക്കണം എന്നതാണ്. എന്റേതായ സ്ഥാനം സിനിമയിൽ കണ്ടെത്തണം എന്ന ആഗ്രഹം എനിക്ക് ഉണ്ട്. ആ ലക്ഷ്യത്തോടെയാണ് ഞാൻ മുന്നോട്ട് പോകുന്നത് എന്നുമാണ് വിൻസി പറയുന്നത്.