‘കാലികപ്രസക്തിയുള്ള, കണ്ടുമറന്ന ക്ലിഷേകളില്ലാത്ത നല്ല സിനിമ മതി ഞങ്ങള്‍ക്ക്’

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളില്‍ പുതുവഴിയെ നീങ്ങിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ അന്‍പത് കോടി ക്ലബ്ബില്‍. സിനിമയുടെ ആഗോള ഗ്രോസ് കലക്ഷനാണിത്.കേരളത്തിലും കേരളത്തിനു പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും ചിത്രം മികച്ച ബോക്ഓഫിസ്സ്…

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളില്‍ പുതുവഴിയെ നീങ്ങിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ അന്‍പത് കോടി ക്ലബ്ബില്‍. സിനിമയുടെ ആഗോള ഗ്രോസ് കലക്ഷനാണിത്.കേരളത്തിലും കേരളത്തിനു പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും ചിത്രം മികച്ച ബോക്ഓഫിസ്സ് കലക്ഷനാണ് ചിത്രം ഇതിനകം നേടിയിട്ടുള്ളത്. പുത്തന്‍ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് വലിയ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു.

ഒരു സിനിമയില്‍ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്‌സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്കാണ് ഇതിനകം ഈ ചിത്രത്തെ സിനിമാപ്രേമികള്‍ ചേര്‍ത്തുവച്ചിട്ടുള്ളത്. ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അമ്പത് കോടിയും വേണ്ട നൂറു കോടിയും വേണ്ട കാലികപ്രസക്തിയുള്ള, കണ്ടുമറന്ന ക്ലിഷേകളില്ലാത്ത നല്ല സിനിമ മതി ഞങ്ങള്‍ക്കെന്നാണ് അഭിരാമി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അമ്പത് കോടിയും വേണ്ട നൂറു കോടിയും വേണ്ട കാലികപ്രസക്തിയുള്ള, കണ്ടുമറന്ന ക്ലിഷേകളില്ലാത്ത നല്ല സിനിമ മതി ഞങ്ങള്‍ക്ക്, ??
25ആം ദിവസത്തിന്റെ നിറവില്‍ അന്വേഷിപ്പിന്‍ കണ്ടെത്തും നില്‍കുമ്പോള്‍ ഒരു കാര്യം നമുക്ക് അടിവരയിട്ട് തന്നെ ഉറപ്പിക്കാം…
മലയാള സിനിമാ പ്രേക്ഷകര്‍ പ്രാധാന്യം നല്‍കുന്നത് നല്ല സിനിമകള്‍ക്ക് തന്നെയാണ്..??
അവര്‍ തന്നെയാണ് ഈ സിനിമയെ നെഞ്ചോട് ചേര്‍ത്തണച്ചതും..??
മലയാള സിനിമയുടെ വിജയമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും??
മലയാള പ്രേക്ഷകരുടെ കൂടെ വിജയം??