‘മഞ്ഞുമല്‍ ബോയ്‌സിന് കേരളത്തിനേക്കാള്‍ കളക്ഷന്‍ വരുന്നത് തമിഴ്‌നാട്ടില്‍ നിന്നും ആണ്’

ജാനേ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ ഒരു മലയാള സിനിമ നേടിയ ഏറ്റവും വലിയ വിജയമായി മാറി. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 15 കോടിയിലധികമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്. ഇന്ത്യയില്‍…

ജാനേ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ ഒരു മലയാള സിനിമ നേടിയ ഏറ്റവും വലിയ വിജയമായി മാറി. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 15 കോടിയിലധികമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്. ഇന്ത്യയില്‍ നിന്നു മാത്രം 56 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. വിദേശത്തു നിന്നും നാല്‍പതുകോടിക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ചു.

ലൂസിഫര്‍, പുലിമുരുകന്‍, 2018 എന്നിവയ്ക്ക് പിന്നാലെ തിയറ്റര്‍ കലക്ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണിത്. ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം കൊടൈക്കനാലിലെ പ്രശ്തമായ ‘ഗുണാ കേവ്‌സിന്റെ പശ്ചാത്തലത്തില്‍ സര്‍വൈവല്‍ ത്രില്ലര്‍ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ നിലവില്‍ മഞ്ഞുമല്‍ ബോയ്‌സിന് കേരളത്തിനേക്കാള്‍ കളക്ഷന്‍ വരുന്നത് തമിഴ്‌നാട്ടില്‍ നിന്നും ആണെന്നാണ് റിയാസ് എടപ്പാള്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

നമ്മളെക്കാള്‍ വലിയ ഇന്‍ഡസ്ട്രികള്‍ ആയ തമിഴ് തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ നമ്മുടെ പടങ്ങള്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത് നല്ല പോലെ മാര്‍ക്കറ്റ് ഉയര്‍ത്തി കൊണ്ട് വരാന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ ഗ്രോസ്സ് കളക്ഷന്‍ ഈ രണ്ട് ഇന്‍ഡസ്ട്രികളില്‍ നിന്നും കിട്ടും
നിലവില്‍ മഞ്ഞുമല്‍ ബോയ്‌സ് കേരളത്തിനേക്കാള്‍ കളക്ഷന്‍ വരുന്നത് തമിഴ്‌നാട്ടില്‍ നിന്നും ആണ്
കമല്‍ റഫറന്‍സും തമിഴ് കൂടുതല്‍ ഭാഗം ആയി വരുന്നതും കണക്കില്‍ എടുത്ത് ആദ്യമേ bilingual ആയി തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്തിരുന്നെങ്കില്‍ SCENE മാറ്റല്‍ അതിന്റെ EXTREME ലെവല്‍ ആയി മാറിയേനെ
ഇന്‍ഡസ്ട്രിയെ മാറ്റി മറിക്കാന്‍ ഒരു ബാഹുബലിയോ KGF പ്രതീക്ഷിച്ചു ഇരിക്കാതെ നല്ല കോണ്‍ടെന്റ് ഉള്ള നമ്മുടെ പടങ്ങള്‍ നല്ല പോലെ ഉപയോഗിച്ചാലും മതി