ബാല ചേട്ടന്‍ തിരിച്ചു വരണം!! പെട്ടെന്ന് ഭേദമാവാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ട്!!! ശസ്ത്രക്രിയയ്ക്ക് ആശംസകള്‍ നേര്‍ന്ന് അഭിരാമി സുരേഷ്

ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് നടന്‍ ബാല. ഒരുമാസത്തിന് ശേഷം കഴിഞ്ഞ ദിവസം നടന്‍ വീഡിയോയിലെത്തിയിരുന്നു. രണ്ടാം വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ച വീഡിയോയുമായായിരുന്നു ബാല എത്തിയത്. ഏറെ നാള്‍ക്ക് ശേഷം താരത്തിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷത്തിലാണ്…

ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് നടന്‍ ബാല. ഒരുമാസത്തിന് ശേഷം കഴിഞ്ഞ ദിവസം നടന്‍ വീഡിയോയിലെത്തിയിരുന്നു. രണ്ടാം വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ച വീഡിയോയുമായായിരുന്നു ബാല എത്തിയത്. ഏറെ നാള്‍ക്ക് ശേഷം താരത്തിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷത്തിലാണ് ആരാധക ലോകം.

അതേസമയം, വീഡിയോയില്‍ താരം പറഞ്ഞിരുന്നു, വരുന്ന ദിനങ്ങളില്‍ തനിക്ക് ശസ്ത്രക്രിയയുണ്ടെന്നും പ്രാര്‍ഥിക്കണമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ബാലയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.

ബാല ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ പാപ്പുവും അമൃതയുടെ സഹോദരി അഭിരാമിയും മാതാപിതാക്കളും എല്ലാം ആശുപത്രിയിലേക്ക് എത്തിയിരുന്നു. അവരുടെയെല്ലാം വീഡിയോയും സോഷ്യലിടത്ത് വൈറലായിരുന്നു.

ബാല ചേട്ടന്‍ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അങ്ങോട്ട് പോയി.
ചേച്ചി അന്ന് വെളുപ്പിന് ദുബായില്‍ നിന്ന് വന്നതേയുള്ളൂ. ചേച്ചിയും പാപ്പും അകത്ത് കയറി കണ്ടു. കുറേ നേരം സംസാരിച്ചു. രണ്ട് മൂന്ന് വട്ടം കയറിക്കണ്ടു. പിന്നെ അവിടത്തെ ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞു ഈ ഏരിയയില്‍ കൊച്ചിനെയും കൊണ്ട് നില്‍ക്കേണ്ടെന്ന്. അങ്ങനെയാണ് ഞാന്‍ അവളെയും കൊണ്ട് പോയതെന്ന് അഭിരാമി പറയുന്നു.

അച്ഛനും അമ്മയും ചേച്ചിയുമൊക്കെ അവിടെത്തന്നെ നിന്നിരുന്നു. ആര്‍ക്കും ഒരു മോശവും വരണമെന്ന് ആഗ്രഹിക്കുന്നവരല്ല തങ്ങളെന്നു അഭിരാമി പറയുന്നു.
ബാല ചേട്ടന് പെട്ടെന്ന് ഭേദമാവാന്‍ വേണ്ടി ദൈവത്തിനോട് പ്രാര്‍ത്ഥിക്കാറുണ്ടെന്നു അഭിരാമി പറഞ്ഞു.

കഴിഞ്ഞ ദിവസം എലിസബത്ത് ചേച്ചിയുടെ കൂടെയുള്ള വീഡിയോ കണ്ടിരുന്നു. വിവാഹ വാര്‍ഷികത്തിന്. അദ്ദേഹത്തിന് ഭേദമാവുന്നുണ്ട്. എനിക്കതില്‍ സന്തോഷമുണ്ട്. അദ്ദേഹം തിരിച്ചു വരണം. അഭിനയിക്കാനുള്ള ആരോഗ്യവും ദൈവം കൊടുക്കട്ടെ എന്നും അഭിരാമി സുരേഷ് പറയുന്നു.