ആഘോഷം മമ്മൂക്കയ്‌ക്കൊപ്പം; നത്തിന്റെ പിറന്നാൾ വൈറൽ

ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായി പിന്നീട് ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് നത്ത് എന്നറിയപ്പെടുന്ന അബിന്‍ ജോര്‍ജ്.രോമാഞ്ച ആണ് അബിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.അബിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ  ശ്രദ്ധ നേടുന്നത്.  മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിക്കൊപ്പമാണ് അബിന്റെ  പിറന്നാള്‍ ആഘോഷം.ബസൂക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ മമ്മൂട്ടിയോടൊപ്പം ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

‘ജീവിതത്തിന് യഥാര്‍ത്ഥ അര്‍ത്ഥം തോന്നിയ നിമിഷം’ എന്ന ക്യപ്ഷനോടെയാണ് അബിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ബസൂക്ക ടീമിനും അബിന്‍ നന്ദി പറയുന്നുണ്ട്. മമ്മൂക്കക്ക് ഒപ്പമുള്ള അബിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. അബിന് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. അതേസമയം, 45 ദിവസത്തിന് ശേഷം ബസൂക്കയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി.നവാഗതനായ ഡിനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.