ഒരു ബക്കറ്റ് വെള്ളത്തിൽ കുളിക്കാൻ പേടിയുള്ള എന്നെ അവർ നടുക്കടലിൽ കൊണ്ടിട്ടു!!

സുരേഷ് ഗോപിയെ നായകനാക്കി എ എം നിഷാദ് സംവിധാനം ചെയ്ത് ചിത്രം ആയിരുന്നു ‘ആയുധം’.ചിത്രത്തിൽ താൻ ആദ്യമായി അഭിനയിക്കാൻ പോയതിനെ കുറിച്ചാണ് നടൻ സുധീർ കരമന പറയുന്നത്. ഒരു വള്ളത്തിൽ കടലിൽ പോയി തിരിച്ചു…

സുരേഷ് ഗോപിയെ നായകനാക്കി എ എം നിഷാദ് സംവിധാനം ചെയ്ത് ചിത്രം ആയിരുന്നു ‘ആയുധം’.ചിത്രത്തിൽ താൻ ആദ്യമായി അഭിനയിക്കാൻ പോയതിനെ കുറിച്ചാണ് നടൻ സുധീർ കരമന പറയുന്നത്. ഒരു വള്ളത്തിൽ കടലിൽ പോയി തിരിച്ചു വരുന്ന രംഗം ആയിരുന്നു ആദ്യം താൻ അഭിനയിക്കേണ്ടത്. ഒരു ബക്കറ്റ് വെള്ളത്തിൽ കുളിക്കാൻ പേടിയുള്ള തന്നെ ആണ് ആ നടുക്കടലിൽ എത്തിച്ചത് സുധീർ പറയുന്നു.

നടുക്കടലിൽ പോകാൻ തനിക്കു വലിയ പേടി ആയിരുന്നു, ചിത്രത്തിൽ നായകനായി എത്തിയത് സുരേഷ് ഗോപി ചേട്ടൻ ആയിരുന്നു. തന്റെ ആദ്യ ചിത്രത്തിൽ ഇങ്ങനൊരു പരീക്ഷണം പോലും ചിന്തിച്ചിരുന്നില്ല താരം പറയുന്നു. ചിത്രത്തിന് വേണ്ടി താൻ ആദ്യം ചിത്രഞ്ജലി സ്റ്റുഡിയോയിൽ ചെല്ലാൻ പറഞ്ഞിരുന്നു. ആ സമയം  സുരേഷ്‌ചേട്ടനും അവിടെ ഉണ്ടായിരുന്നു. ഞാൻ ചെന്നു കഴിഞ്ഞപ്പോൾ അദ്ദേഹം ഷൂട്ടിംഗ് കഴിഞ്ഞു പുറത്തുപോയി, ഷൂട്ട് ആ സമയം കോവളത്തായിരുന്നു. മൂന്ന് മണിക് ശേഷം മേക്കപ്പ് ചെയ്യ്തു ഞാൻ ബീച്ചിലേക്ക് പോയി.

 

ആ സമയം തോണിയിൽ ഓരോരുത്തരും വലിയ തിരമാലയിലേക്കു തള്ളിമറിയുകയും മീൻ പിടിക്കുകയും ചെയ്യ്തു വരുന്നുണ്ട്.അതിനു ശേഷം അവർ എന്നോട് വന്നു  പറഞ്ഞു വാ പോകാമെന്നു  ഞാൻ ആകെ ഒന്ന് ഭയന്നു. അവർ എങ്ങനെയാണോ പോയത് അതുപോലെ പോകണം എന്ന് അവർ വന്നു പറഞ്ഞു പറ്റില്ല എന്ന് എങ്ങനെ പറയും. ഞാൻ വള്ളത്തെ  പിടിച്ചു കിടക്കുകയാണ്, അവർ എന്നോട് പറഞ്ഞു ഫോൺ സ്വിച് ഓൺ ആയിരിക്കണം, അതുകൊണ്ടു ഞാൻ അങ്ങനെ ചെയ്യ്താണ് പോയത്. പക്ഷെ അവർ കുറച്ചു കഴിഞ്ഞിട്ടും വിളിച്ചില്ല, അങ്ങനെ കുറച്ചു ദൂരം ചെന്നപ്പോൾ അതിലെ പയ്യൻ പറഞ്ഞു മതിയെന്നു, എന്തായാലും എങ്ങനെയോ ഷൂട്ടിങ് അവസാനിച്ചു സുധീർ പറയുന്നു.