എനിക്ക് ചരിത്ര സിനിമയുടെ ഭാഗം ആകണം അതും ആ വേഷം കൂടുതൽ ഇഷ്ട്ടം സ്വാസിക!!

മിനിസ്ക്രീൻ രംഗത്തോടെ ബിഗ്‌സ്‌ക്രീനിൽ എത്തിയ താരം ആണ് സ്വാസിക വിജയ. ഇപ്പോൾ ബിഗ്‌സ്‌ക്രീനിൽ സജീവമാണ് താരം. ചതുരം ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ സ്വാസികക്ക്  നേരിടേണ്ടി വന്നു, അതിനെല്ലാം പ്രതികരിച്ചു മുൻപ്  താരം…

മിനിസ്ക്രീൻ രംഗത്തോടെ ബിഗ്‌സ്‌ക്രീനിൽ എത്തിയ താരം ആണ് സ്വാസിക വിജയ. ഇപ്പോൾ ബിഗ്‌സ്‌ക്രീനിൽ സജീവമാണ് താരം. ചതുരം ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ സ്വാസികക്ക്  നേരിടേണ്ടി വന്നു, അതിനെല്ലാം പ്രതികരിച്ചു മുൻപ്  താരം എത്തുകയും ചെയ്യ്തിരുന്നു. ചതുരം എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള കാരണത്തെ കുറിച്ച് താരം പറഞ്ഞത് തനിക്കു ഒരുപാട് നാളുകൾക്കു ശേഷമാണ് ഇത്രയും ബോൾഡായ ഒരു വേഷം കിട്ടുന്നത് എന്നാണ് സ്വാസിക പറഞ്ഞത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്.

തന്റെ സിനിമയിലെ റോൾ മോഡൽ ആണ് നടി ശോഭന, എന്നാൽ ഇപ്പോൾ താരം പറയുന്നത് ഇപ്പോൾ തനിക്കു ഒരു ചരിത സിനിമയുടെ ഭാഗം ആകാൻ  വളരെ ഇഷ്ട്ടം ആണ് പ്രത്യകിച്ചും കണ്ണകി പോലുള്ള വേഷങ്ങൾ ചെയ്യാൻ വളരെ കൂടുതൽ ആഗ്രഹം ആണ്. അതുപോലെ രമ്യ കൃഷ്ണനും, കാജോളും ചെയ്യ്ത നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ വളരെ ആഗ്രഹം ഉണ്ട് സ്വാസിക പറയുന്നു.

അതുപോലെ നാഗകന്യകയുടെ സിനിമ ചെയ്യാനും ഇഷ്ട്ടം ആണ്. വളരെ ഇഷ്ട്ടം ആണ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ. അതുപോലെ ഇനിയും ചെയുന്ന സിനിമകളിൽ ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യാൻ വളരെ ആഗ്രഹം ഉണ്ട്. അതിനുത്തമ ഉദാഹരണം ആണ് പടയപ്പയിൽ  രമ്യ കൃഷ്ണൻ ചെയ്യ്ത വേഷം. അതുപോലെ കജോൾ ഗുപ്‍തിൽ  ചെയ്യ്ത വേഷം ഇതൊക്കെ എനിക്ക് വലിയ ഇഷ്ട്ടമുള്ള കഥാപാത്രങ്ങൾ ആണ് സ്വാസിക പറയുന്നു.