Friday, December 9, 2022
HomeFilm Newsജഗതിക്ക് വേണ്ടി കരുതി വെച്ച വേഷം എന്നാൽ അത് തന്നിലേക്ക് എത്തിയത്  സുരേഷ് ഗോപി!! 

ജഗതിക്ക് വേണ്ടി കരുതി വെച്ച വേഷം എന്നാൽ അത് തന്നിലേക്ക് എത്തിയത്  സുരേഷ് ഗോപി!! 

നടൻ, രാഷ്ട്രീയക്കാരൻ, സോഷ്യൽ വർക്സ് എന്നി നിലകളിൽ പ്രശസ്തനായ താരം ആണ് സുരേഷ് ഗോപി. ഒരുപാടു ഹാസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ മനു അങ്കിളിലെ മിന്നൽ പ്രതാപൻ എന്ന പോലീസുകാരൻ പ്രേക്ഷക മനസിൽ ഇന്നും ചിരി വിടർത്തുന്ന വേഷങ്ങളിൽ ഒന്നാണ്. ഇന്നും സുരേഷ് ഗോപിയുടെ മിന്നൽ പ്രതാപനെ കണ്ടാൽ ചിരിക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഷിബു ചക്രവർത്തി എഴുതി ടെന്നിസ് ജോസഫ് സംവിധാനം ചെയ്യ്ത ചിത്രമാണ് ‘മനു അങ്കിൾ;.

ഈ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഇപ്പോൾ താൻ എങ്ങനെയാണ് മിന്നൽ പ്രതാപൻ എന്ന വേഷത്തിൽ എത്തിയത് എന്നു താരം പറയുന്നു. മനു അങ്കിളിലെ  ഈ കഥാപാത്രം ഞാനല്ലായിരുന്നു ചെയ്‌യേണ്ടത് , ഈ വേഷം ശരിക്കും ചെയ്യാൻ വിളിച്ചത് അമ്പിളി ചേട്ടനെ ആയിരുന്നു. എന്നാൽ  അദ്ദേഹം വന്നിരുന്നില്ല. രണ്ടുമൂന്നു ദിവസം അദ്ദേഹത്തിന്റെ വരവിനായി  ചിത്രത്തിന്റെ അണിയറപ്രവര്തകര് കാത്തിരുന്നു എന്നിട്ടും അദ്ദേഹം എത്തിയില്ല. അവസാനം മമ്മൂക്ക പിണങ്ങി പോകുന്ന അവസ്ഥയായയി.

ഞാൻ ആ സമയം അവിടെ ഷൂട്ടിങ് കാണാൻ ചെന്നതായിരുന്നു, അപ്പോൾ ജോഷിയേട്ടൻ പറഞ്ഞു നീ ആ വേഷം ചെയ്യു, ആ വേഷത്തിനായി അളവ് എടുക്കാൻ പറഞ്ഞു. ഞാൻ ഉടൻ ജോഷിയേട്ടനോട് പറഞ്ഞു ഇല്ല എനിക്ക് ഹാസ്യം ചേരില്ല എന്ന് പറഞ്ഞു പക്ഷെ  ജോഷിയേട്ടൻ സമ്മതിച്ചില്ല. ഈ വേഷ൦ നിന്റെ തലയിലുള്ളതാണ് അതുകൊണ്ടാണല്ലോ നീ ഇപ്പോൾ ഇവിടെ ഷൂട്ടിങ് കാണാൻ എത്തിയത് ജോഷിയേട്ടൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ മിന്നൽ പ്രതാപൻ എന്ന വേഷം ചെയ്യ്തത് സുരേഷ് ഗോപി പറയുന്നു.

Related News