ശ്രീവിദ്യയെ പോലെ ഒരു ആർട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് മധു!!

മലയാള സിനിമയുടെ കാരണവർ തന്നെയാണ് നടൻ മധു. ഇപ്പോൾ തന്റെ നായികയായി ശ്രീവിദ്യ എത്തിയപ്പോളുണ്ടായ കാര്യത്തെ കുറിച്ച് പറയുകയാണ് മധു. ഷീല, ശാരദ, ജയഭാരതി എന്നി നടികൾ  എത്തിയതിനു ശേഷമാണ്  ശ്രീവിദ്യ എത്തിയത്,അന്ന് ഒട്ടുമിക്ക…

മലയാള സിനിമയുടെ കാരണവർ തന്നെയാണ് നടൻ മധു. ഇപ്പോൾ തന്റെ നായികയായി ശ്രീവിദ്യ എത്തിയപ്പോളുണ്ടായ കാര്യത്തെ കുറിച്ച് പറയുകയാണ് മധു. ഷീല, ശാരദ, ജയഭാരതി എന്നി നടികൾ  എത്തിയതിനു ശേഷമാണ്  ശ്രീവിദ്യ എത്തിയത്,അന്ന് ഒട്ടുമിക്ക സിനിമകളിലും മധുവും, ശ്രീവിദ്യയുമായിരുന്നു ജോഡികളായി എത്തിയിട്ടുള്ളത്. അവരെ  പോലൊരു ആർട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കുക വലിയ ബുദ്ധിമുട്ടാണ് കാരണം അവർ നന്നായി അഭിനയിക്കും, പാട്ട് പാടും,നൃത്തവും ചെയ്യുമായിരുന്നു, അതുപോലെ ഏതൊരു ഭാഷയിലും നല്ല രീതിയിൽ ഡബ്ബ് ചെയ്യാനും ഒരു മടിയുമില്ലത്താ ആർട്ടിസ്റ്റ് ആയിരുന്നു അവർ.

അവര് ശരിക്കും ഒരു ബോൺ ആർട്ടിസ്റ്റ് ആയിരുന്നു, ഞാനു൦ ,ശാരദയും കൂടി അഭിനയിക്കുന്നത് വളരെ ഇഷ്ട്ടം ആയിരുന്നു പ്രേക്ഷകർക്ക്. എന്നാൽ എന്റെ രൂപം മാറിയത്തോടു കൂടി എന്റെ കൂടെ അഭിനയിക്കാൻ പറ്റിയത് ശ്രീവിദ്യ ആണെന്ന് പറയും അങ്ങനെ ഞങ്ങൾ ഒരുമിച്ചു അഭിനയിക്കാൻ തുടങ്ങി മധു പറയുന്നു. ഇന്ന് മലയാള സിനിമയിൽ സജീവമല്ല അദ്ദേഹം.

എന്തുകൊണ്ട് അദ്ദേഹം ഇപ്പോൾ സിനിമയിൽ സജീവമല്ല എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി അദ്ദേഹം നല്ല കഥാപാത്രങ്ങൾ വന്നാൽ അഭിനയിക്കും. ഇപ്പോൾ അദ്ദേഹം വിശ്രമ വാസത്തിലാണ്. മലയാള സിനിമയുടെ 60 ,70 കാലങ്ങളിലെ ഒരു സൂപ്പർസ്റ്റാർ തന്നെയായിരുന്നു നടൻ മധു, നിരവധി റോളുകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഇപ്പോൾ മലയാള സിനിമയുടെ കാരണവർ തന്നെയാണ്.