പണിക്കരും മീരയും രാജേന്ദ്രനും വീണ്ടും ഒത്തുകൂടിയപ്പോൾ!!!

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മോഹൻ ലാൽ, ശ്രീനിവാസൻ, കാർത്തിക, സത്യൻ അന്തിക്കാട് കോമ്പോയിൽ പിറന്ന സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രം. ചിത്രത്തിലെ മീരയും പണിക്കരും രാജേന്ദ്രനും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന കാർത്തിക സിനിമയിലെ സുഹൃത്ത് വലയങ്ങളുമായി ഇന്നും സജീവമാണ് കാർത്തിക.

കഴിഞ്ഞ ദിവസം വിവാഹിതനായ നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹ ചടങ്ങിനെത്തിയ മോഹൻലാലും ശ്രീനിവാസനും കാർത്തികയും തമ്മിലുള്ള കൂടികാഴ്ചയ്ക്ക് വേദിയായി മാറി.സദസ്സിന്റെ മുൻ നിരയിൽ ഉണ്ടായിരുന്ന ലാലിനെയും ശ്രീനിവാസനെയും സന്ദർശിച്ച കാർത്തിക. ഇരുവരോടും കുശലാന്വേഷണം നടത്തിയ ദൃശ്യങ്ങള് സോഷ്യ്ൽ മീഡിയയിൽ വൈറലാണ്.

യുവനിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യവും സംരംഭക അദ്വൈതയും തമ്മിലുള്ള വിവാഹം തിരുവന്തപുരത്ത് വെച്ചായിരുന്നു.മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് നടൻ ശ്രീനിവാസൻ ഇത്തരത്തിലൊരു ചടങ്ങിൽ പങ്കെടുക്കുന്നത്. കുറച്ചുകാലങ്ങളായി താര്‌തെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുകയായിരുന്നു. ബൈപാസ് സർജറിയ്ക്ക് ശേഷം ശീനിവാസൻ ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്.മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പരിപാടിയിലും അടുത്തിടെ ശ്രീനിവാസൻ പങ്കെടുത്തിരുന്നു