ആ നടി ഉറങ്ങുന്ന വീഡിയോ എടുത്തു; അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങൾ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് നടനെതിരെ സോഷ്യൽ മീഡിയയിലും പുറത്തും ഉയരുന്നത്. അടിമുടി സ്ത്രീ വിരുദ്ധനും ലൈംഗിക ദാരിദ്ര്യ അനുഭവിക്കുന്നയാളെന്നുമൊക്കെയാണ് അലന്സിയരനെതിരെ ഉയരുന്ന ആരോപണങ്ങൾ.…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് നടനെതിരെ സോഷ്യൽ മീഡിയയിലും പുറത്തും ഉയരുന്നത്. അടിമുടി സ്ത്രീ വിരുദ്ധനും ലൈംഗിക ദാരിദ്ര്യ അനുഭവിക്കുന്നയാളെന്നുമൊക്കെയാണ് അലന്സിയരനെതിരെ ഉയരുന്ന ആരോപണങ്ങൾ. അലസിയറിന്റെ ഈ സ്വഭാവത്തിന്  പറ്റിയ വേഷങ്ങങ്ങളാണ് അയാൾക്ക് ലഭിക്കുന്നതെന്നും പറയേണ്ടിയിരിക്കുന്നു. ഇതൊക്കെ ശരിവെക്കുന്ന സംഭവങ്ങളാണ് അലന്സിയര് ഉണ്ടാക്കുന്നതും. ഇതിനിടെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതായും പരാതി ഉയർന്നു. ഈ സംഭവുമായി ബന്ധപ്പെട്ട അലൻസിയറിനെതിരെ  തിരുവനന്തപുരം  റൂറൽ എസ് പി ഡി. ശില്പയ്ക്ക പരാതിയും ലഭിചു. മാധ്യമ പ്രവർത്തകയോട്  ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ അലൻസിയര്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് റിപ്പോർട്ടർ ചാനലിലെ വനിത മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്.അതെ സമയം അലൻസിയറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടിയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ശീതൾ ശ്യാമം രംഗത്തെത്തി. മിക്ക സിനിമാ സെറ്റുകളിലും സ്ത്രീകളോട് മോശമായി സംസാരിക്കാറുണ്ടെന്നും ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്നയാളാണ് അലൻസിയറെന്നും ശീതൾ ശ്യാം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഈ അടുത്തിടെ ഒരു സിനിമാ സെറ്റില്‍ പ്രായം ചെന്ന നടി ഉറങ്ങുമ്പോൾ അലൻസിയർ ഫോണിൽ വിഡിയോ ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചുവെന്നും തങ്ങളെല്ലാം ഇടപെട്ടാണ് ആ വീഡിയോ ഫോണിൽ നിന്നും നീക്കം ചെയ്തതെന്നും ശീതൾ വെളിപ്പെടുത്തി.ശീതൾ ശ്യാമിന്റെ വാക്കുകൾ ഇങ്ങനെ ആണ്.‘ആഭാസം’ സിനിമയിൽ ബെംഗളൂരിൽ വർക്ക്‌ ചെയ്യുമ്പോഴാണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്തമാനം പറയുകയും, ഞങ്ങൾ അയാളെ തിരുത്തി, സംസാരിക്കാൻ താൽപര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും മീ ടു ആരോപണം വരെ നേരിടുകയും ചെയ്തിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നുകൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് ‘അപ്പൻ’ സിനിമയിൽ വർക്ക്‌ ചെയ്യുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമന്റ് പറഞ്ഞു, ‘‘ഓ, ഡബ്ല്യുസിസി ആളുകൾ ഉണ്ട് ശൂഷിച്ചു സംസാരിക്കണം’’ എന്നൊക്കെ. അതെ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ (ഇന്ന് അയാൾക്കൊപ്പം അവാർഡ് വാങ്ങിയ നടി )മൊബൈൽ ഫോൺ ഉപയോഗിച്ച് അവരുടെ ഉറക്കം ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചു. ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയ്യുന്ന പെൺകുട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ച് എഴുന്നേൽപ്പിച്ചു.അവർ എഴുന്നേറ്റ് അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു. തമാശ ചെയ്തത് ആണെന്നു പറഞ്ഞു. അയാളെ കൊണ്ട് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു. ടേക്ക് സമയം പോലും മദ്യ ലഹരിയിൽ ആണ് അലന്സിയര് എന്നും ശീതൾ പറയുന്നുണ്ട്. . ഒരേ സമയം ക്യാമറയ്ക്ക് മുൻപിൽ ജീവിതത്തിൽ അഭിനയിക്കുന്ന യഥാർഥ കലാകാരൻ  ആര്‍ടിസ്റ്റ് ബേബി എന്ന് പറഞ്ഞു കൊണ്ടാണ് ശീതളിന്റെ കുറിപ്പ് അവസാനിക്കുന്നത്.

അതെ സമയം അലന്‍സിയര്‍ന്റെ  സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ നിശിത വിമര്‍ശനവുമായി മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു സി സി. അലന്‍സിയറുടെ പരാമര്‍ശം അങ്ങേയറ്റം നിന്ദ്യവും സ്ത്രീവിരുദ്ധവും അപലപനീയവുമായിരുന്നെന്ന് ഡബ്ല്യു സി സി പറഞ്ഞു. തിരുത്താനാവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത അലന്‍സിയറുടെ നിലപാടിനെ അപലപിക്കുന്നുവെന്നും ഡബ്ല്യു സി സി വ്യക്തമാക്കി.ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഡബ്ല്യു സി സിയുടെ പ്രതികരണം. ഇത്തരം ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ അലന്‍സിയര്‍ നടത്തുന്നത് ഇതാദ്യമായല്ല എന്നും സിനിമാപ്രവര്‍ത്തകരുടെ ഇത്തരം വാക്കുകളെയും പ്രവൃത്തികളെയും കൂടുതല്‍ ഗൗരവതരമായിക്കണ്ട് ചെറുക്കേണ്ടതുണ്ടെന്നും ഡബ്ല്യുി സി സി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ പെണ്‍ പ്രതിമ പ്രലോഭിപ്പിക്കുന്നതാണ് എന്നായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം.തന്നെയും കുഞ്ചാക്കോ ബോബനേയും 25000 രൂപ തന്ന് അപമാനിക്കരുത് എന്നും പുരസ്‌കാരത്തുക കൂട്ടിത്തരണം എന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണമെന്നും പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത് എന്നും  അലന്സിയര്  പറഞ്ഞിരുന്നു. ‘ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും’ എന്നായിരുന്നു അലന്‍സിയറിന്റെ വിവാദ പരാമര്‍ശം.  എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു എന്നും തന്നെ സദാചാരം പഠിപ്പിക്കാന്‍ വരേണ്ട എന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.