പുഷ്പ 2ന് പ്രതിഫലമായി അല്ലു അർജുൻ ആവശ്യപ്പെട്ട തുക എത്രയാണെന്നോ?

അല്ലു അർജുൻ-രശ്മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു പുഷ്പ. ആദ്യ ഭാഗത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു…

അല്ലു അർജുൻ-രശ്മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു പുഷ്പ. ആദ്യ ഭാഗത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു പുഷ്പ. ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി അല്ലു അർജുൻ റെക്കോർഡ് തുകയാണ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

 

നേരത്തേ , പുഷ്പ2വിനായി 100 കോടിയാണ് അല്ലു അർജുന്റെ പ്രതിഫലം എന്നായിരുന്നു വാർക്കകൾ. എന്നാൽ താരം ആവശ്യപ്പെട്ട തുക അതിലും കൂടുതലാണത്രെ. 150 കോടി രൂപ പ്രതിഫലമായി വേണമെന്നാണത്രേ അല്ലു അർജുൻ ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാൽ നിർമ്മാതാക്കൾ ഒടുവിൽ 125 കോടിക്ക് പ്രതിഫലം ഉറപ്പിച്ചതായാണ് പുറത്ത് വരുന്ന വാർത്ത. രശ്മിക മന്ദാനയാണ് രണ്ടാം ഭാഗത്തിലും നായികയായി എത്തുന്നത്.

മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.സിനിമയുടെ ആദ്യ ഭാഗത്തേക്കാൾ കൂടുതൽ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് പുഷ്പ 2: ദ് റൂളിൻറെ നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.അതേ സമയം ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാനിൽ അല്ലു അർജുൻ അതിഥി വേഷത്തിൽ എത്തുമെന്ന വാർത്തകളും വന്നിരുന്നു എന്നാൽ അല്ലു അർജുന് ഓഫർ വേണ്ടെന്നുവെയ്ക്കുകയായിരുന്നു