ദുൽഖറിന്റെ ആ സിനിമ കൊള്ളാമെന്നു മമ്മൂട്ടിയോട് പറഞ്ഞു എന്നാൽ അദ്ദേഹം പറഞ്ഞ മറുപടികേട്ട് ഷോക്കായി പോയി, ചാർളി 

ഒരു പാൻ ഇന്ത്യൻ താരം തന്നെയാണ് ദുൽഖർ സൽമാൻ, സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആണ് താരം അഭിയമേഖലയിൽ എത്തിയത്, നടന്റെ ഇന്നത്തെ ഈ പ്രശസ്തിക്ക് കാരണം ഒരിക്കലും തന്റെ പിതാവ്  മമ്മൂട്ടി അല്ല…

ഒരു പാൻ ഇന്ത്യൻ താരം തന്നെയാണ് ദുൽഖർ സൽമാൻ, സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആണ് താരം അഭിയമേഖലയിൽ എത്തിയത്, നടന്റെ ഇന്നത്തെ ഈ പ്രശസ്തിക്ക് കാരണം ഒരിക്കലും തന്റെ പിതാവ്  മമ്മൂട്ടി അല്ല എന്നും പറയാറുണ്ട്, ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചും ദുൽഖർ സിനിമകളെ കുറിച്ചും തമിഴ് നടൻ ചാർളി പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്.

ഒരിക്കൽ മമ്മൂട്ടിയെ വിളിച്ചപ്പോൾ താൻ പറഞ്ഞു ദുൽഖർ അഭിനയിച്ച ഉസ്താദ് ഹോട്ടൽ എന്ന ചിത്രം കണ്ടു, അതിൽ ദുൽഖറിന്റെ അഭിനയം ഗംഭീരമായിരുന്നു എന്ന് എന്നാൽ അദ്ദേഹം എന്നോട് തിരിച്ചു പറഞ്ഞ മറുപടി ഷോക്ക് പോലെ ആയി, ചാർളി പറയുന്നു, നിങ്ങൾ അപ്പോൾ എന്റെ സിനിമകൾ ഒന്നും കാണാറില്ലേഎന്ന് ഉടൻ ഞാൻ പറഞ്ഞു റോഷാക്ക്  കണ്ടു

ശരിക്കും അദ്ദേഹത്തിലെ ആ ചോദ്യം പ്രതീഷിച്ചതല്ലായിരുന്നു, തനിക്കു മമ്മൂട്ടിയെയും, മോഹൻലാലിനെയും വളരെ ഇഷ്ട്ടം ആണ്, അതുപോലെ ദുൽഖർ,പ്രണവ്, ഫഹദ് തുടങ്ങിയവരെ കുട്ടികൾ ആയപ്പോൾ മുതലറിയാമെന്നും എന്നാൽ നടൻമാർ ആയതിനു ശേഷം അങ്ങനെ നേരിൽ കാണാൻ സാധിച്ചില്ല എന്നും, നടൻ ചാർളി പറയുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്ത് ബ്രോ ഡാഡിയാണ് ചാർളി അവസാനമായി അഭിനയിച്ചത്, തമിഴിൽ ഒരു സമയത്തു തിളങ്ങി നിന്ന നടൻ ആയിരുന്നു ചാർളി, മിക്കപോളും  നടൻ വിജയ്‌ക്കൊപ്പമായിരുന്നു നടന്റെ അഭിനയം.