നടൻ ഡാനിയൽ ബാലാജി അന്തരിച്ചു 

തെന്നിന്ത്യൻ ചലച്ചിത്രതാരം ഡാനിയൽ ബാലാജി അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നായിരുന്നു താരത്തിനെ അന്ത്യം സംഭവിച്ചത്, കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു നടൻ അന്തരിച്ചത്, സംസ്ക്കാര ചടങ്ങുകൾ പുര സൈവാക ത്തിലെ അദ്ദേഹത്തിന്റെ വസതിയിൽ നടക്കും , ചിത്തി  എന്ന സീരിയലിലൂടെ ആയിരുന്നു അഭിനയമേഖലയിൽ എത്തപ്പെട്ടത്. മെയ് മാതത്തിൽ എന്ന തമിഴ് സിനിമയിലൂടെ ആയിരുന്നു നടൻ ആദ്യമായി സിനിമയിലേക്ക് എത്തപ്പെട്ടത്.

തമിഴിൽ മാത്രമല്ല നടൻ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്, കൂടുതലും നടൻ വില്ലൻ കഥപാത്രങ്ങൾ ആയിരുന്നു ചെയ്യ്തിരുന്നത്, കാതൽ കൊണ്ടെൻ, ഭൈരവ, കാക്കകാക്ക, എന്നൈ അറിന്താൽ, അങ്ങനെ നിരവധി തമിഴ് ചിത്രങ്ങളിൽ നടൻ അഭിനയിച്ചു , മലയാളത്തിൽ ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ, ഫോട്ടോ ഗ്രാഫർ, ക്രൈം സ്റ്റോറി അങ്ങനെ നിരവധി ചിത്രങ്ങളിൽ നടൻ അഭിനയിച്ചു

തെലുങ്ക്, കന്നഡ സിനിമകളിലും നടൻ അഭിനയിച്ചിട്ടുണ്ട്, മലയാളത്തിൽ മമ്മൂട്ടിയുടെ ബ്ലാക്കിൽ ആയിരുന്നു നടൻ അഭിനയത്തിന് തുടക്കം കുറിച്ച്, തമിഴ്, തെലുങ്ക് നടൻ മുരളിയുടെ മകൻ ആണ് ഡാനിയൽ