സീരിയല്‍, സിനിമാരംഗത്തേക്ക് സുപരിചിതനായ ജയന് ചേര്‍ത്തല സിനിമ സംവിധായകനാകുന്നു. കിറ്റ്കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയന് ചേര്‍ത്തലയുടെ കരിയറിലെ ആദ്യത്തെ സംവിധാന സംരംഭമാണ്. വിന്‍സ് ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉര്‍വശിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി വരുന്നത്. അതുപോലെ തന്നെ പുതുമുഖ നായികയായി ശ്രീസംഖ്യയും എത്തുന്നു. രഞ്ജി പണിക്കര്‍, മധുപാല്‍, ജോണി ആന്റണി, ഷമ്മി തിലകന് തുടങ്ങി ഒരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് .
സ്കൂള്‍ പശ്ചാത്തലത്തിലും അതുപോലെ ത്രില്ലര്‍ സ്വഭാവത്തിലും ആയി ഒരുക്കുന്ന ചിത്രമാണ്. മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത എന്തെന്നാല്‍ പ്രതാപചന്ദ്രന് മകളായ പ്രതിപ പ്രതാപ് അഭിനയ രംഗത്തേക്ക് വരുന്നു എന്നതാണ്. കേരള ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സിനിമയുടെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് വിജീഷ് സഹദേവന്, ക്യാമറ ബിജു സണ്ണി, കലാസംവിധാനം അനീഷ് കൊല്ലം എന്നിവരാണ്. ഗാനങ്ങള്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ. ആര്യങ്കാവ് കുറ്റാലം തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ജയന് ചേര്‍ത്തല സിനിമ സംവിധായകനാകുന്നു!! നായികയായി ശ്രീസംഖ്യ
സീരിയല്‍, സിനിമാരംഗത്തേക്ക് സുപരിചിതനായ ജയന് ചേര്‍ത്തല സിനിമ സംവിധായകനാകുന്നു. കിറ്റ്കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജയന് ചേര്‍ത്തലയുടെ കരിയറിലെ ആദ്യത്തെ സംവിധാന സംരംഭമാണ്. വിന്‍സ് ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉര്‍വശിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി…