സായ് പല്ലവിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് പവൻ കല്യാൺ!

മലയാളികളുടെ പ്രിയതാരമാണ് തെന്നിന്ത്യൻ താരമായ സായ് പല്ലവി. പ്രേമം എന്ന മലയാള സിനിമയുലുൂടെ അഭിനയ രംഗത്തെത്തിയ താരത്തിന് കേരളത്തിൽ നിരവധി ആരാധകരുണ്ട്.മികച്ച അഭിനേത്രി മാത്രല്ല നല്ലോരു നർത്തകി കൂടിയാണ് സായ് പല്ലവി. ഇപ്പോഴിതാ സായ്…

മലയാളികളുടെ പ്രിയതാരമാണ് തെന്നിന്ത്യൻ താരമായ സായ് പല്ലവി. പ്രേമം എന്ന മലയാള സിനിമയുലുൂടെ അഭിനയ രംഗത്തെത്തിയ താരത്തിന് കേരളത്തിൽ നിരവധി ആരാധകരുണ്ട്.മികച്ച അഭിനേത്രി മാത്രല്ല നല്ലോരു നർത്തകി കൂടിയാണ് സായ് പല്ലവി. ഇപ്പോഴിതാ സായ് പല്ലവിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് തെലുങ്കിലെ സൂപ്പർ താരം പവൻ കല്യാൺ.

പവൻ കല്യാണിന്റെ പുതിയ ചിത്രമായ ‘ഭവദീയുഡു ഭഗത് സിംഗ്’ എന്ന സിനിയിൽ സായ് പല്ലവിയെ നായിക ആക്കുന്നതിനോട് താരം നോ പറഞ്ഞു എന്നതായാണ് റിപ്പോർട്ടുകൾ. ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭവദീയുഡു ഭഗത് സിംഗ്. രണ്ട് നായികമാരാണുള്ള സിനിമയിൽ ഒരു നായികയായി നടി പൂജ ഹേഗ്ഡെയെ തീരുമാനിച്ചിരുന്നു.രണ്ടാമത്തെ നടിയായി സായ് പല്ലവിയുടെ പേര് സംവിധായകൻ പവൻ കല്യാണിനോടനിർദേശിക്കുകയായിരുന്നു.

സായ് പല്ലവി മുമ്പ് പവൻ കല്യാൺ സിനിമകൾ നിരസിച്ചിരുന്നു അതാണ് താരത്തെ നായികയാക്കേണ്ട എന്ന തീരുമാനം എടുത്തതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. . ചിരഞ്ജീവിയുടെ ഭോല ശങ്കർ, വിജയ് ദേവരകൊണ്ട നായകനായ ഡിയർ കോമ്രേഡ്, മഹേഷ് ബാബുവിന്റെ സരിലേരു നികെവ്വരു എന്നീ സിനിമകൾ സായ് പല്ലവി നിരസിച്ചിരുന്നു.